ഹോണടിച്ചതില്‍ തര്‍ക്കം,യാത്രക്കാര്‍ക്കും പോലീസിനും നേരേ കൈയേറ്റം; CPM ബ്രാഞ്ച് സെക്രട്ടറി പിടിയില്‍


മാതൃഭൂമി ന്യൂസ്

Screengrab: Mathrubhumi News

പത്തനംതിട്ട: കൂടലില്‍ കാര്‍ യാത്രക്കാരെയും പോലീസുകാരെയും കൈയേറ്റം ചെയ്യുകയും മര്‍ദിക്കുകയും ചെയ്‌തെന്ന കേസില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. എടത്തറ ബ്രാഞ്ച് സെക്രട്ടറിയായ രാജീവനെയാണ് കൂടല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റുരണ്ടുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ പരിക്കേറ്റ രണ്ടുപോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടലിന് സമീപം എടത്തറയില്‍ ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കാറില്‍ മടങ്ങുകയായിരുന്ന മുറിഞ്ഞകല്‍ സ്വദേശികള്‍ക്ക് നേരേയാണ് രാജീവനും കൂട്ടരും ആദ്യം അതിക്രമം കാട്ടിയത്. മുറിഞ്ഞകല്‍ സ്വദേശിയായ വീട്ടമ്മയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്.



എടത്തറ ഭാഗത്ത് എത്തിയപ്പോള്‍ റോഡിന്റെ വശത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാര്‍ വേഗത്തില്‍ റോഡിലേക്ക് റിവേഴ്‌സ് എടുത്തു. ഇതോടെ മുറിഞ്ഞകല്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ നീട്ടി ഹോണടിച്ചു. എന്നാല്‍ ഇത് മറ്റൊരു കാറിലുണ്ടായിരുന്ന രാജീവിനും കൂട്ടര്‍ക്കും ഇഷ്ടമായില്ല. ഹോണടിച്ചതിനെ ഇവര്‍ ചോദ്യംചെയ്യുകയും തര്‍ക്കമുണ്ടാവുകയുമായിരുന്നു. പിന്നീട് രാജീവന്‍ അടക്കമുള്ളവര്‍ മുറിഞ്ഞകല്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്നെത്തി തടഞ്ഞു. കാറിലെ ഡ്രൈവറായ അരുണിനെ മര്‍ദിച്ചു. ഇതോടെ നാട്ടുകാരും കാറിലുണ്ടായിരുന്നവരും കൂടല്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

എന്നാല്‍, പോലീസ് സ്ഥലത്തെത്തിയതോടെ രാജീവന്‍ ഇവര്‍ക്ക് നേരേ തിരിഞ്ഞു. പോലീസുകാരെ കൈയേറ്റം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. ആക്രമണത്തില്‍ രണ്ടുപോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രാജീവനൊപ്പം കസ്റ്റഡിയിലെടുത്ത രണ്ടുപേരും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

അതേസമയം, സംഭവത്തില്‍ ഉള്‍പ്പെട്ടതായി സമ്മതിച്ച രാജീവന്‍ പോലീസുകാര്‍ തന്നെ മര്‍ദിച്ചതായും ആരോപിച്ചു. 'ഞാന്‍ സംഭവത്തില്‍ ഇടപെട്ടിരുന്നു എന്നാല്‍ ഒപ്പമുണ്ടായിരുന്നവരെല്ലാം സ്‌കൂട്ടായി, ഞാന്‍ ഇതിന്റെ ഭാഗവാക്കായി പോയതാണ്. ഞാന്‍ പ്രതിയായി. ഞാന്‍ ഒന്നും തള്ളിപ്പറഞ്ഞിട്ടില്ല. അവര്‍ എന്നെ മര്‍ദിച്ചു. കുനിച്ചുനിര്‍ത്തി ഇടിച്ചു. ആ ഇടി മുഴുവന്‍ വാങ്ങിച്ചു. കാരണം അത് എന്റെ ആവശ്യമാണ്. നിങ്ങള്‍ ഇടിക്കേണ്ട കാര്യമില്ലല്ലോ, ഏത് കേസ് വേണമെങ്കിലും എടുത്തോ എന്ന് അവരോട് ചോദിച്ചതാണ്'-രാജീവന്‍ പറഞ്ഞു.

Content Highlights: cpm branch secretary in police custody in pathanamthitta koodal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented