എകെജി സെന്റര്‍ ആക്രമിച്ചത് ആര്? ഇരുട്ടില്‍ത്തപ്പി പോലീസ്, പോസ്റ്റിട്ടയാളെ വീണ്ടും വിളിപ്പിച്ചു


Screengrab: Mathrubhumi News

തിരുവനന്തപുരം: സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരേ ആക്രമണം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും ഇരുട്ടില്‍ത്തപ്പി പോലീസ്. സംഭവം നടന്ന് ഒരുദിവസമായിട്ടും എകെജി സെന്ററിന് നേരേ സ്‌ഫോടക വസ്തു എറിഞ്ഞയാളെക്കുറിച്ച് പോലീസിന് യാതൊരു സൂചനയും ലഭിച്ചിട്ടില്ല.

അതിനിടെ, ഫെയ്‌സ്ബുക്കില്‍ പ്രകോപനപരമായ പോസ്റ്റിട്ട നിര്‍മാണത്തൊഴിലാളിയെ ശനിയാഴ്ച പോലീസ് വീണ്ടും വിളിച്ചുവരുത്തി. ഇയാളെ കമ്മിഷണര്‍ ഓഫീസില്‍ ചോദ്യംചെയ്തുവരികയാണ്. എകെജി സെന്റര്‍ ആക്രമിക്കുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട കാട്ടായിക്കോണം സ്വദേശിയെയാണ് പോലീസ് ചോദ്യംചെയ്യുന്നത്. കഴിഞ്ഞദിവസവും ഇയാളെ ചോദ്യംചെയ്ത് വിട്ടയിച്ചിരുന്നു. എന്നാല്‍ സംഭവവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തുന്ന യാതൊരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം.

അക്രമം നടന്ന ദിവസം ഇയാള്‍ എകെജി സെന്ററിന് സമീപം എത്തിയിരുന്നതിന് തെളിവുകളൊന്നും ഇല്ല. മാത്രമല്ല, കഴിഞ്ഞദിവസം രാത്രി ഏഴരയോടെ ഇയാള്‍ ഭക്ഷണം കഴിച്ച് വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് ഉറങ്ങാന്‍ പോവുന്നത് കണ്ടെന്നുള്ള സാക്ഷിമൊഴികളുമുണ്ട്. ഇയാളുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചെങ്കിലും ഇതിലും ദുരൂഹതകളില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. തന്റെ കരാറുകാരനെ മാത്രമാണ് നിര്‍മാണത്തൊഴിലാളി സംഭവദിവസം കൂടുതല്‍ തവണ വിളിച്ചിരിക്കുന്നത്. ഇതിനെല്ലാം പുറമേ ഇയാളുടെ വാഹനവും സ്‌ഫോടക വസ്തു എറിഞ്ഞയാള്‍ വന്ന വാഹനവും വ്യത്യസ്തമാണ്.

എകെജി സെന്ററിന് സമീപപ്രദേശങ്ങളിലുള്ള 70-ഓളം സിസിടിവി ക്യാമറകളാണ് പോലീസ് പരിശോധിച്ചിരുന്നത്. എന്നാല്‍ ഇതില്‍നിന്നൊന്നും അക്രമിയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് സൂചന. സമീപപ്രദേശങ്ങളില്‍ താമസിക്കുന്ന സംശയമുള്ളവരെയും പോലീസ് ചോദ്യംചെയ്തിരുന്നെങ്കിലും ഫലമുണ്ടായില്ല. അതിനിടെ, എകെജി സെന്റര്‍ ആക്രമിക്കുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ഇരുപതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസിന്റെ നിരീക്ഷണത്തിലാണ്.

Content Highlights: cpm akg center attack case police cant find any clue about the accused

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented