CPI ഓഫീസ് അടിച്ചുതകര്‍ത്തത് സിപിഎമ്മുകാരെന്ന് പരാതി; നേതാവിന്റെ ഉടുമുണ്ട് പറിച്ചെടുത്തു


സി.പി.എമ്മില്‍നിന്ന് ദിലീപിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സി.പി.ഐ.യിലേക്ക് എത്തിയതോടെയാണ് വൈപ്പിന്‍കരയുടെ തെക്കന്‍മേഖലയില്‍ സി.പി.എമ്മും സി.പി.ഐ.യും തമ്മിലുള്ള അകല്‍ച്ച രൂക്ഷമാകുന്നത്.

Screengrab: Mathrubhumi News

വൈപ്പിന്‍: ഞാറയ്ക്കല്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് - സി.പി.ഐ. കൂട്ടുകെട്ട് വിജയിച്ചതിനു പിന്നാലെ സി.പി.ഐ. ഓഫീസിനു നേരേയും പാര്‍ട്ടി നേതാക്കള്‍ക്കെതിരേയും അക്രമം. ഞാറയ്ക്കല്‍ കവലയില്‍ സി.പി.ഐ. പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിനു നേരേയാണ് അക്രമമുണ്ടായത്. ഓഫീസ് പരിസരത്തുണ്ടായിരുന്ന വൈപ്പിന്‍ മണ്ഡലം സെക്രട്ടറി കെ.എല്‍. ദിലീപ് കുമാറിനെയും ഞാറയ്ക്കല്‍ ലോക്കല്‍ സെക്രട്ടറി എന്‍.എ. ദാസനെയും കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. സി.പി.എം. പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നാണ് പരാതി.

സുരക്ഷ മുന്‍നിര്‍ത്തി ദിലീപിനെ പോലീസ് ജീപ്പിലേക്ക് മാറ്റിയെങ്കിലും ജീപ്പിലായിരുന്ന ദിലീപിന്റെ ഉടുമുണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ പറിച്ചെടുത്തെന്നാണ് പരാതി. പിന്നീട് പോലീസ് മറ്റൊരു മുണ്ട് നല്‍കി ദിലീപിനെ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നത്രെ. ഓഫീസിന്റെ ബോര്‍ഡ് അടക്കം തകര്‍ത്തതായാണ് സി.പി.ഐ.യുടെ പരാതി.



നടപടി ആവശ്യപ്പെട്ട് സി.പി.ഐ. പ്രവര്‍ത്തകര്‍ ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് പ്രകടനമായി എത്തി. അതേസമയം തങ്ങളുടെ പാനലില്‍ വിജയിച്ച മൂന്നുപേരുമായി നടത്തിയ പ്രകടനം കടന്നുപോകുമ്പോള്‍ ദിലീപ് ആക്ഷേപകരമായ പരാമര്‍ശം നടത്തിയപ്പോള്‍ അത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്ന് സി.പി.എം. ഏരിയാ സെക്രട്ടറി എ.പി. പ്രിനില്‍ പറഞ്ഞു.

സി.പി.എമ്മില്‍നിന്ന് ദിലീപിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സി.പി.ഐ.യിലേക്ക് എത്തിയതോടെയാണ് വൈപ്പിന്‍കരയുടെ തെക്കന്‍മേഖലയില്‍ സി.പി.എമ്മും സി.പി.ഐ.യും തമ്മിലുള്ള അകല്‍ച്ച രൂക്ഷമാകുന്നത്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് കോണ്‍ഗ്രസ് - സി.പി.ഐ. കൂട്ടുകെട്ട് സഹകരണ സ്ഥാപനങ്ങളിലേക്ക് ഒരുമിച്ച് മത്സരിക്കാന്‍ ആരംഭിച്ചതും. സി.പി.എം. ലോക്കല്‍ സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംവുമായിരുന്നു ദിലീപ്. ദിലീപിനെ കര്‍ത്തേടം സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്താന്‍ സി.പി.എം. ജില്ലാ നേതൃത്വം തീരുമാനിച്ചതോടെയാണ് ഭിന്നത രൂക്ഷമായത്.

Content Highlights: cpi office attacked by cpm workers in vypin njarackal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented