പ്രതീകാത്മക ചിത്രം | ANI
ചാത്തന്നൂര്‍(കൊല്ലം): സി.പി.ഐ. ചിറക്കര ലോക്കല്‍ കമ്മിറ്റി അംഗത്തെയും ഭാര്യയെയും കമ്മിറ്റിയിലെ മറ്റൊരംഗം വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഉളിയനാട് പുത്തന്‍വീട്ടില്‍ ബിനു(48)വിനും ഭാര്യ ശ്രീകല(38)യ്ക്കുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഉളിയനാട് ചരുവിളവീട്ടില്‍ സുനില്‍കുമാറാണ് ഇവരെ ആക്രമിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം.
ബിനുവിന് തലയ്ക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ ബിനുവും ഭാര്യയും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചിറക്കര സഹകരണബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.
ചിറക്കര ലോക്കല്‍ കമ്മിറ്റിയിലെ കോേളജ് വാര്‍ഡ് എ, ബി ബ്രാഞ്ച് കമ്മിറ്റികളുടെ സെക്രട്ടറിമാരാണ് സുനില്‍കുമാറും ബിനുവും. ലോക്കല്‍ കമ്മിറ്റിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇടപെട്ട് ചര്‍ച്ചചെയ്യാന്‍ ശ്രമം നടന്നുവരുകയായിരുന്നു.
Content Highlights: cpi member and wife attacked by another party member in chathannur kollam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..