വിലയ്ക്ക് ചോദിച്ചിട്ട് നല്‍കിയില്ല, പശുവിനെ മോഷ്ടിച്ച് മറിച്ചുവിറ്റു; രണ്ടുപേര്‍ അറസ്റ്റില്‍


പിടിയിലായ പ്രതികൾ

ചേലക്കര(തൃശ്ശൂര്‍): വിലയ്ക്ക് ചോദിച്ചെങ്കിലും പശുവിനെ വില്‍ക്കാന്‍ ഉടമ തയ്യാറായില്ല. ഇതോടെ പശുവിനെ മോഷ്ടിച്ച് മറിച്ചുവിറ്റു. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വെട്ടിക്കാട്ടിരി കുറ്റിമൂച്ചിക്കല്‍ അക്ബര്‍ അലി (27), ആറ്റൂര്‍ കൂമുള്ളുംപറമ്പില്‍ ഇബ്രാഹിം (40) എന്നിവരാണ് അറസ്റ്റിലായത്.

വെങ്ങാനെല്ലൂര്‍ സ്വദേശിയുടെ കറവപ്പശുവിനെയാണ് ഇവര്‍ മോഷ്ടിച്ചത്. തൊഴുത്തിലുണ്ടായിരുന്ന പശു കെട്ടഴിഞ്ഞുപോയതാണെന്നാണ് ഉടമ വിചാരിച്ചത്. പശുവിനെ അന്വേഷിച്ചുനടക്കുന്നതിനിടെയാണ് ഉദുവടി ഭാഗത്തുനിന്ന് പശുവിനെ മോഷ്ടിച്ചതായി അറിയുന്നത്. ഇതോടെ ചേലക്കര പോലീസില്‍ പരാതി നല്‍കി.

ചേലക്കര ഐ.എസ്.എച്ച്.ഒ. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സി.സി.ടി.വി. പരിശോധിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. 45,000 രൂപയിലധികം വിലമതിക്കുന്ന പശുവിനെ 18,000 രൂപയ്ക്കാണ് പള്ളിക്കല്‍ സ്വദേശിക്ക് മറിച്ചുവിറ്റത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

Content Highlights: cow theft in thrissur chelakkara two arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented