പ്രതീകാത്മകചിത്രം (Photo: canva)
തിരുവനന്തപുരം : മോഷണക്കേസിലെ പ്രതിയെ വിചാരണക്ക് ഹാജരാക്കാനുള്ള കോടതിയുടെ നിര്‍ദ്ദേശം അവഗണിച്ച ജയില്‍ സൂപ്രണ്ടിനെതിരേ കോടതി കേസ് എടുത്തു. തൃശ്ശൂര്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിനെതിരേയാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഷിബു ഡാനിയേല്‍ കേസ് എടുത്തത്.
നിരവധി മോഷണക്കേസുകളിലെ പ്രതി തീവെട്ടി ബാബു എന്ന ബാബുവിനെ വിചാരണക്ക് കോടതിയില്‍ നേരിട്ട് ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. പലതവണ കോടതി നിര്‍ദ്ദേശം ഉണ്ടായിട്ടും ജയില്‍ സൂപ്രണ്ട് അതെല്ലാം അവഗണിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്.
ബാബുവിനെതിരേ രണ്ട് കേസുകളാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഉള്ളത്. ജയിലിനുള്ളിലേക്ക് 10 ഗ്രാം കഞ്ചാവ് അടങ്ങിയ ഒന്‍പത് ബീഡികള്‍ കടത്തിയതാണ് ഒരു കേസ്. ജയിലിന് 200 മീറ്റര്‍ മാറിയുള്ള വീട്ടില്‍നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസാണ് മറ്റൊന്ന്. ഇരു കേസുകളുടെയും വിചാരണ വൈകുന്നത് പ്രതിയെ നേരിട്ട് ഹാജരാക്കാത്തത് കൊണ്ടാണ്. കസ്റ്റഡി പ്രതികളുടെ വിചാരണ താമസംകൂടാതെ തീര്‍ക്കണമെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കെയാണ് ജയിലധികൃതരുടെ അനാസ്ഥ കാരണം വിചാരണ മുടങ്ങുന്നത്.
Content Highlights: court booked case against jail superintendent
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..