അശോക് കുമാറും അനുരാജും
കൊയിലാണ്ടി: ഭര്‍ത്താവിനെയും ഭാര്യയെയും മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ പൂക്കാട് വെണ്ണീപ്പുറത്ത് അശോക് കുമാര്‍ (ഉണ്ണി-43), ഭാര്യ അനു രാജ് (37) എന്നിവരെയാണ് വീട്ടുവളപ്പിലെ പ്ലാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
തിരുവനന്തപുരം എല്‍.എസ്.ജി.ഡി. ടൗണ്‍പ്ലാനിങ് ഓഫീസിലെ സിനീയര്‍ ഗ്രേഡ് ടൈപ്പിസ്റ്റാണ് അശോക് കുമാര്‍. ഭാര്യ അനു രാജ് ഇടുക്കി മരിയാപുരം മുതിരക്കല്ല് സ്വദേശിയാണ്. മരണകാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
എ.എസ്.പി. (ട്രെയിനി) ശക്തി സിങ് ആര്യ, വടകര ഡിവൈ.എസ്.പി. ആര്‍. ഹരിപ്രസാദ്, തഹസില്‍ദാര്‍ സി.പി. മണി എന്നിവര്‍ സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. പരേതനായ വെണ്ണിപ്പുറത്ത് മാധവന്‍നായരുടെയും ദേവി അമ്മയുടെയും മകനാണ് അശോക് കുമാര്‍. സഹോദരങ്ങള്‍: രാധാകൃഷ്ണന്‍, ശാന്തകുമാരി, രാജു (സെക്രട്ടേറിയറ്റ് ഡെപ്യൂട്ടി സെക്രട്ടറി), രാജേശ്വരി. ഇടുക്കി മരിയാരപുരം മുതിരക്കല്ലില്‍ പരേതനായ രാജന്റെയും സൂസിയുടെയും (റിട്ട. ഹെല്‍ത്ത്) മകളാണ് അനുരാജ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: couple found dead in koyilandi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..