കാറിന്റെ രഹസ്യഅറയില്‍ ഒരു കോടി രൂപയുടെ കുഴല്‍പ്പണം, സ്വര്‍ണനാണയങ്ങളും; ദമ്പതിമാര്‍ പിടിയില്‍


വളാഞ്ചേരി പോലീസ് പിടികൂടിയ പണം

വളാഞ്ചേരി: നഗരത്തില്‍ വന്‍ കുഴല്‍പ്പണവേട്ട. രേഖകളില്ലാതെ കാറില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന ഒരു കോടി മൂന്നു ലക്ഷത്തി എണ്‍പതിനായിരം രൂപയും 117.55 ഗ്രാം സ്വര്‍ണനാണയവും വാഹനപരിശോധനക്കിടെ വളാഞ്ചേരി പോലീസ് പിടികൂടി. മഹാരാഷ്ട്ര സ്വദേശികളായ ദമ്പതിമാരാണ് കാറിലുണ്ടായിരുന്നത്. കാറിലെ രഹസ്യ അറകളിലായിരുന്നു പണവും സ്വര്‍ണനാണയങ്ങളും സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച വൈകീട്ട് ആറിന് പട്ടാമ്പി റോഡില്‍ നടത്തിയ പരിശോധനക്കിടെയാണ് പണം കണ്ടെത്തിയത്. കോയമ്പത്തൂരില്‍നിന്ന് വേങ്ങരയിലേക്ക് പോകുകയായിരുന്ന ദമ്പതിമാരായ സഞ്ജയ് താനാജി (45), ഭാര്യ അര്‍ച്ചന (38) എന്നിവരാണ് കാറിലുണ്ടായിരുന്നത്. തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന ഇവര്‍ ഇരുപത് വര്‍ഷമായി എറണാകുളത്ത് സ്വര്‍ണവ്യാപാരം നടത്തുന്നവരാണ്. പിടിച്ചെടുത്തവ പോലീസ് കോടതിയില്‍ ഹാജരാക്കി. ഇത് ട്രഷറിയില്‍ നിക്ഷേപിക്കുമെന്നും ആദായനികുതി വകുപ്പിനെയും എന്‍ഫോഴ്സ്മെന്റിനെയും അറിയിക്കുമെന്നും പോലീസ് പറഞ്ഞു.

Content Highlights: couple arrested with hawala money in valanchery


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented