ഗൂഡല്ലൂരില്‍ തോട്ടം, മടക്കയാത്രയെന്ന് ദമ്പതിമാര്‍,പിടിച്ചത് MDMA; അന്വേഷിക്കാന്‍ ഗൂഡല്ലൂര്‍ പോലീസും


അസ്ലമുദ്ദീൻ, സബീന, മുഹമ്മദ് ഷഹ്ദത്ത്, കമറുദ്ദീൻ

ഗൂഡല്ലൂര്‍: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയ ദമ്പതിമാരടക്കമുള്ളവരെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് ഗൂഡല്ലൂര്‍ പോലീസിന് നിര്‍ദേശം. ഗൂഡല്ലൂരില്‍നിന്ന് മോട്ടോര്‍സൈക്കിളില്‍ എം.ഡി.എം.എ. കടത്തിയവരെ തിങ്കളാഴ്ച കേരള മയക്കുമരുന്നുവിരുദ്ധ പരിശോധനാസംഘമാണ് അറസ്റ്റുചെയ്തത്. പിടിയിലായ മലപ്പുറം മഞ്ചേരി സ്വദേശികളായ അസ്‌ലമുദ്ദീന്‍ (43), ഭാര്യ സബീന (33), മുഹമ്മദ് ഷഹ്ദത്ത് (37), ലക്കിടയിലെ കമറുദ്ദീന്‍ (32) എന്നിവരെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാനാണ് എസ്.പി. ആശിഷ് റാവത്ത് നിര്‍ദേശം നല്‍കിയത്. ഇവര്‍ക്ക് ഗൂഡല്ലൂരിലും പരിസരങ്ങളിലുമുള്ള ഇടപാടുകള്‍ അന്വേഷിക്കും.

മൈസൂരില്‍നിന്ന് ഗൂഡല്ലൂര്‍ വഴി എം.ഡി.എം.എ. ഉള്‍പ്പെടെ ലഹരിമരുന്നുകടത്ത് സജീവമാകുന്നതിനെക്കുറിച്ചുള്ള വിവരം പോലീസിലെ രഹസ്യാന്വേഷണവിഭാഗം ഉന്നത അധികൃതര്‍ക്ക് നല്‍കിയിരുന്നു. ഒരുമാസത്തിനിടെ പത്തുകേസുകളാണ് കേരളത്തിലേക്ക് ലഹരികടത്തുന്നതുമായി ബന്ധപ്പെട്ട് നീലഗിരി പോലീസ് രജിസ്റ്റര്‍ചെയ്തത്.

തിങ്കളാഴ്ച കേരള അതിര്‍ത്തിയിലെ നാടുകാണി ചുരത്തില്‍ പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് മയക്കുമരുന്നുസംഘം പിടിയിലായത്. ജീപ്പില്‍ വന്ന ദമ്പതികളെയും പിന്നാലെ മോട്ടോര്‍സൈക്കിളില്‍ വന്ന രണ്ടുപേരെയും സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയായിരുന്നു.

ഗൂഡല്ലൂരില്‍ തോട്ടമുണ്ടെന്നും അവിടെ പണിയെടുക്കാന്‍ തൊഴിലാളികളെ കൊണ്ടുപോയി തോട്ടത്തിലിറക്കി തിരിച്ചുവരികയാണെന്നുമാണ് ഇവര്‍ പറഞ്ഞത്. ചോദ്യംചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടികള്‍ ഇവര്‍ നല്‍കി. നാലുപേരെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് പോലീസ്, ജീപ്പിലും മോട്ടോര്‍സൈക്കിളിലും പരിശോധന നടത്തി. 25 ഗ്രാം എം.ഡി.എം.എയുടെ മൂന്നു പാക്കറ്റുകളാണ് ഇവരില്‍നിന്ന് കണ്ടെത്തിയത്.

Content Highlights: couple and two others arrested with mdma gudallur police investigation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented