ഉബൈദുള്ള, അബ്ദുറഹ്മാൻ, സീനത്ത്
കൊണ്ടോട്ടി: 75 കിലോ കഞ്ചാവും ലഹരിമരുന്നായ എം.ഡി.എം.എ.യുമായി ദമ്പതിമാരടക്കം മൂന്നുപേരെ എക്സൈസ് വകുപ്പിന്റെ സംയുക്ത സ്ക്വാഡ് അറസ്റ്റുചെയ്തു. മൊറയൂര്‍ മുക്കണ്ണന് കീരങ്ങാട്ടുതൊടി ഉബൈദുല്ല (26), കൊണ്ടോട്ടി കീരങ്ങാട്ടുപുറായ് അബ്ദുറഹ്മാന് (56), ഭാര്യ സീനത്ത് (50) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍നിന്ന് 75 കിലോ കഞ്ചാവും 52 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. ഉബൈദുല്ലയുടെ ബൈക്കില്‍നിന്നും അബ്ദുറഹ്മാന്റെ വീട്, കാറ് എന്നിവിടങ്ങളില്‍നിന്നുമാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. ഉത്തരമേഖലാ എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ്, മലപ്പുറം എക്സൈസ് ഇന്റലിജന്‍സ്, മലപ്പുറം എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, മലപ്പുറം എക്സൈസ് റെയ്ഞ്ച് എന്നിവ ചേര്‍ന്നാണ് പരിശോധന നടത്തിയത്. മാസങ്ങളായി ഇവരെ നിരീക്ഷിച്ചുവന്ന അന്വേഷണസംഘം മയക്കുമരുന്ന് ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് സംഘത്തെ പിടികൂടിയത്.
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കഞ്ചാവ് വില്‍പ്പന നടുത്തുന്ന സംഘമാണ് ഇവരെന്ന് കമ്മീഷണര്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ് പറഞ്ഞു. കേസില്‍ കുടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..