മോഹനന്‍ വൈദ്യര്‍ക്കും കൊറോണ ബാധ സാധ്യതയെന്ന്‌ അഭിഭാഷകന്‍; കസ്റ്റഡിയില്‍ വിട്ടില്ല


വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന രണ്ട് തടവുകാര്‍ക്ക് കൊറോണ സംശയിക്കുന്ന സാഹചര്യത്തില്‍ അടുത്ത സെല്ലില്‍ കഴിഞ്ഞ മോഹനന്‍ വൈദ്യര്‍ക്കും കൊറോണബാധയ്ക്ക് സാധ്യതയുണ്ടെന്ന് മോഹനന്‍ വൈദ്യരുടെ അഭിഭാഷകന്‍ വാദിച്ചു.

-

തൃശ്ശൂര്‍: വിയ്യൂര്‍ ജയിലിലെ തടവുകാരില്‍ ചിലരെ കൊറോണ സംശയത്തില്‍ ആലുവയിലെ ജയിലിലേക്ക് മാറ്റിയത് വ്യാജ ചികിത്സയുടെ പേരില്‍ റിമാന്‍ഡില്‍ കഴിയുന്ന മോഹനന്‍ വൈദ്യര്‍ക്ക് ഗുണമായി. പീച്ചിക്ക് സമീപം വ്യാജചികിത്സ നടത്തിയെന്ന പേരില്‍ അറസ്റ്റിലായി വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മോഹനന്‍ വൈദ്യരെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് നല്‍കിയ ഹര്‍ജിയാണ് കൊറോണ കാരണം തള്ളിയത്.

വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന രണ്ട് തടവുകാര്‍ക്ക് കൊറോണ സംശയിക്കുന്ന സാഹചര്യത്തില്‍ അടുത്ത സെല്ലില്‍ കഴിഞ്ഞ മോഹനന്‍ വൈദ്യര്‍ക്കും കൊറോണബാധയ്ക്ക് സാധ്യതയുണ്ടെന്ന് മോഹനന്‍ വൈദ്യരുടെ അഭിഭാഷകന്‍ വാദിച്ചു. ഇതിലെ നിജസ്ഥിതിയറിയാന്‍ കോടതി ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം തേടി.

ജയിലിലെ രണ്ട് തടവുകാരെ കൊറോണ സംശയത്തിന്റെ പേരില്‍ ആലുവ ജയിലിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഈ തടവുകാരുടെ സമീപത്തെ സെല്ലിലാണ് മോഹനന്‍വൈദ്യര്‍ കഴിഞ്ഞിരുന്നതെന്നുമായിരുന്നു സൂപ്രണ്ട് നല്‍കിയ മറുപടി. ഇത് കണക്കിലെടുത്ത കോടതി മോഹനന്‍ വൈദ്യരെ പോലീസ് കസ്റ്റഡയില്‍ വിടുന്നത് അനുവദിച്ചില്ല.

Content Highlights: corona doubt in viyyur central prison; court did not approve custody applicatio for mohanan vaidyar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented