AKG സെന്റര്‍ ആക്രമണം: പ്രതിക്ക് സ്‌കൂട്ടര്‍ എത്തിച്ചത് വനിതാ നേതാവെന്ന് വിവരം; ഉടന്‍ ചോദ്യംചെയ്യും


ആര്‍. അനന്തകൃഷ്ണന്‍ \ മാതൃഭൂമി ന്യൂസ്‌

പിടിയിലായ പ്രതി

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ കോണ്‍ഗ്രസ് വനിതാ നേതാവിന്റെ പങ്കും അന്വേഷിക്കുന്നു. പിടിയിലായ പ്രതി ജിതിന് സ്‌കൂട്ടര്‍ എത്തിച്ച് നല്‍കിയത് വനിതാ നേതാവാണെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. ഇവരെ ഉടന്‍ തന്നെ ചോദ്യം ചെയ്യും.

എ.കെ.ജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ അറസ്റ്റിലായ ജിതിനുമായി ബന്ധപ്പെട്ടാണ് അന്വേഷണം. യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക വനിതാ നേതാവാണ് വാഹനം എത്തിച്ചതെന്നാണ് നിഗമനം. ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും.



കേസില്‍ ക്രൈംബ്രാഞ്ചിന് തെളിവുകള്‍ ലഭിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ അറസ്റ്റ് ഉണ്ടായേക്കില്ല. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മതി തുടര്‍ നടപടികളെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. പ്രതി ജിതിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്ന് ജിതിനെ പുറത്തേക്ക് കൊണ്ടുപോയി. എന്നാല്‍ ഇത് തെളിവെടുപ്പിനാണോയെന്ന് വ്യക്തമല്ല. സംഭവം നടക്കുമ്പോള്‍ ജിതിന്‍ ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ ഒപ്പം ഇയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ തുടങ്ങിയവ കണ്ടെത്തേണ്ടതുണ്ട്. കേസില്‍ പ്രതിയെ കസ്റ്റിഡിയില്‍ ലഭിച്ചിരിക്കുന്നത് മൂന്ന് ദിവസത്തേക്കാണ്. ഈ കാലയളവില്‍ പരമാവധി തെളിവ് ശേഖരിക്കുകയെന്നതാണ് പോലീസ് ലക്ഷ്യമിടുന്നത്.

Content Highlights: akg centre, attack, crime branch, woman leader


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented