ആശുപത്രിയിലെ ഉദ്ഘാടന വേദിയില്‍ തമ്മിലടിച്ച് കോണ്‍ഗ്രസ് ജനപ്രതിനിധികളായ സഹോദരങ്ങള്‍ | വീഡിയോ


Screengrab: Mathrubhumi News

തിരുവനന്തപുരം: വെള്ളനാട് ഗവ. ആശുപത്രിയിലെ ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളായ സഹോദരങ്ങള്‍ തമ്മിലടിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിയും സഹോദരന്‍ വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകണ്ഠനുമാണ് പരസ്പരം ഏറ്റുമുട്ടിയത്. വെള്ളനാട് ഗവ. ആശുപത്രിയിലെ ലിഫ്റ്റ് ഉദ്ഘാടനവേദിയിലായിരുന്നു സംഭവം.

അടൂര്‍ പ്രകാശ് എം.പി.യായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകന്‍. ലിഫ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് എം.പി. വേദി വിട്ടതിന് പിന്നാലെയാണ് സഹോദരങ്ങളായ ജനപ്രതിനിധികള്‍ തമ്മിലടിച്ചത്. വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസംഗിക്കുന്നതിനിടെ വേദിയില്‍ കയറിയ ശശി, പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് മറ്റുള്ളവരുടെ ആരോപണം. പിന്നാലെ വേദിയിലുണ്ടായിരുന്ന ശ്രീകണ്ഠന്‍ ഇത് ചോദ്യംചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തില്‍ രണ്ടുപേരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


Content Highlights: congress local leaders vellanad sasi and vellanad sreekandan fight in vellanad hospital

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented