സുരേഷ് | Image: Mathrubhumi news screengrab
കുന്നംകുളം: തൃശ്ശൂരില്‍ ഭിന്നശേഷിക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. കുന്നംകുളം മുന്‍നഗരസഭാംഗം കൂടിയായ കുന്നംകുളം ആര്‍ത്താറ്റ് പുള്ളിക്കപ്പറമ്പില്‍ സുരേഷാണ് അറസ്റ്റിലായത്. യുവതിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നതിന് പിന്നാലെ സഹോദരന്റെ ഭാര്യ വിവരങ്ങള്‍ ചോദിച്ചപ്പോണാണ് പീഡനവിവരം പുറത്തറിഞ്ഞത്.
കുറച്ചുനാള്‍ മുന്‍പാണ് യുവതിക്കുനേരെ ലൈംഗികാതിക്രമം നടന്നത്. മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് സഹോദരന്റെ സംരക്ഷണയിലായിരുന്നു യുവതി കഴിഞ്ഞിരുന്നത്. മറ്റാരുമില്ലാതിരുന്ന സമയത്ത് വീട്ടില്‍ക്കയറി സുരേഷ് യുവതിയെ ഉപദ്രവിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഭവം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് യുവതി ഇക്കാര്യം ആരോടും പറഞ്ഞില്ല.
എന്നാല്‍ യുവതിയുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായതോടെ വീട്ടുകാര്‍ വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്കി. കുന്നംകുളം മജിസ്ട്രേറ്റ് മുന്‍പാകെ രഹസ്യമൊഴിയും നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസ് എടുത്തതോടെ സുരേഷ് ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘത്തെ ഉള്‍പ്പെടെ നിയോഗിച്ചതിന് പിന്നാലെയാണ് സുരേഷിനെ പിടികൂടാനായത്.
Content Highlights: congress leader arrested for sexual assault against differently abled woman in thrissur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..