Photo : Twitter / ians_india
ഭോപ്പാല്‍:മധ്യപ്രദേശിലെ സ്‌കൂളില്‍ പ്രധാനാധ്യാപകന്റെ മുറിയില്‍നിന്ന് വിദേശ മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും കണ്ടെടുത്തു. മുറൈന ജില്ലയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. ബാലാവകാശ കമ്മിഷന്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. പ്രധാനാധ്യാപകന്‍ പതിവായി ഉപയോഗിക്കുന്ന മുറിയാണിത്. ഇയാള്‍ക്കെതിരേ എക്‌സൈസ് വിഭാഗം കേസെടുത്തു.
ബാലാവകാശ കമ്മിഷനും ജില്ലാ വിദ്യാഭ്യാസ ഓഫീസറും ചേര്‍ന്നാണ് സ്‌കൂളില്‍ മിന്നല്‍ പരിശോധന നടത്തിയത്. മതപ്രചാരണത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് കണ്ടെടുത്തായും റിപ്പോര്‍ട്ടുകളുണ്ട്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ കണ്ടുകെട്ടാന്‍ ജില്ലാ കളക്ടര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.
പതിവുപരിശോധനയുടെ ഭാഗമായിട്ടാണ് ബാലാവകാശ കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തിയത്. സ്‌കൂളിനുള്ളില്‍ അനധികൃതമായി ചിലര്‍ താമസിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി കമ്മിഷനംഗം ഡോക്ടര്‍ നിവേദിത ശര്‍മ പറഞ്ഞു. കൂടാതെ വിദേശ മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെത്തിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആരോപണം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്‌കൂള്‍ പ്രധാനാധ്യാപകന്‍. താമസസ്ഥലമെന്നത് കാമ്പസിന് പുറത്താണ്. അവിടെയുണ്ടായിരുന്നത് കാലിക്കുപ്പികളാണ് . മദ്യമുള്ള രണ്ട് കുപ്പികള്‍ ചിലപ്പോള്‍ ഉണ്ടായേക്കാം. ഞങ്ങള്‍ മദ്യം കഴിക്കുന്ന ആളുകളല്ല- പ്രധാനാധ്യാപകന്‍ പറഞ്ഞു.
Content Highlights: condom packets, liquor bottles recovered from principal's room during inspection at school
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..