കബളിപ്പിച്ച് അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന് യുവാവും യുവതിയും; സംവിധായികയ്‌ക്കെതിരെ കേസ്


പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: യുവാവിനെ കബളിപ്പിച്ച് അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിയില്‍ വിഴിഞ്ഞം പോലീസ് കേസെടുത്തു. ഒ.ടി.ടി. പ്ലാറ്റ്ഫോം ഉടമകളെയും സംവിധായികയെയും പ്രതിയാക്കിയാണ് തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാണ് പരാതി. സമാനമായ പരാതിയുമായി മലപ്പുറംകാരിയായ യുവതിയും രംഗത്തെത്തി.

വെബ്സീരീസിന്റെ ആദ്യ കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷമാണ് കരാറില്‍ ഒപ്പുവയ്പിച്ചതെന്നാണ് യുവാവിന്റെ ആരോപണം. അതിനു ശേഷം അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കരാറില്‍ നിന്നും പിന്മാറിയാല്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംവിധായിക ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.



ചിത്രീകരണം കഴിഞ്ഞശേഷം പ്രതിഫലമായി 20,000 രൂപയാണ് യുവാവിന് നല്‍കിയത്. തിരുവനന്തപുരത്ത് അരുവിക്കരയിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ചായിരുന്നു ചിത്രീകരണം. ഒപ്പുവച്ച കരാര്‍ രണ്ടുദിവസത്തിനകം നല്‍കാമെന്നു പറഞ്ഞെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. കൊച്ചിയില്‍ സുഹൃത്തിന്റെ വീട്ടിലാണ് ഇപ്പോള്‍ യുവാവ് താമസിക്കുന്നത്.

ഒ.ടി.ടി. പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരേ മലപ്പുറം സ്വദേശിനിയായ യുവതി നേരത്തെ തിരുവനന്തപുരം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. സീരിയലില്‍ അഭിനയിക്കാനെത്തിയ യുവതിയെ നിര്‍ബന്ധിച്ച് അശ്ലീല വെബ്സീരീസില്‍ അഭിനയിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

സിനിമ പുറത്തിറങ്ങിയതോടെ വീട്ടില്‍ പോകാന്‍ കഴിയാത്തതിനാല്‍ തിരുവനന്തപുരത്തെ റെയില്‍വേ സ്റ്റേഷനുകളിലാണ് രണ്ടു വയസ്സുള്ള കുഞ്ഞുമായി യുവതി അന്തിയുറങ്ങുന്നത്.

അശ്ലീല സിനിമയാണെന്ന് മനസ്സിലായതോടെ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞെങ്കിലും ഭീമമായ തുക നഷ്ടപരിഹാരമായി സംവിധായിക ചോദിച്ചു. പിന്നീടാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. എന്നാല്‍ കേസെടുത്തില്ല. തുടര്‍ന്ന് സൈബര്‍ പോലീസിന്റെ നിര്‍ദേശപ്രകാരം നേമം പോലീസില്‍ പരാതി നല്‍കാന്‍ പോയെങ്കിലും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും യുവതി ആരോപിക്കുന്നു.

എന്നാല്‍, അഭിനയിക്കുന്നതിന് കരാറില്‍ പറഞ്ഞിരുന്ന തുക നല്‍കിയില്ലെന്നുള്ള പരാതിയാണ് യുവതി നല്‍കിയിരുന്നതെന്ന് സൈബര്‍ സെല്‍ ഡിവൈ.എസ്.പി. പ്രതികരിച്ചു.

Content Highlights: Complaint that the young man and women acting in a pornographic film


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented