ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയെ പോലീസ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചതായി പരാതി


പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

കിഴിശ്ശേരി: കൂട്ടുകാരോടൊപ്പം ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയെ ബസ് സ്റ്റോപ്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അകാരണമായി മര്‍ദിച്ചതായി പരാതി.

മൊറയൂര്‍ സ്വദേശി ഉണ്ണിപ്പിലാക്കല്‍ അയൂബിന്റെ മകന്‍ അന്‍ഷിദി(17) നാണ് മര്‍ദനമേറ്റത്. ഒഴുകൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയാണ്. കഴിഞ്ഞ 13-ന് വൈകീട്ട് ആറരയോടെയാണ് മര്‍ദനമേറ്റത്. രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ രണ്ടുപേര്‍ വന്ന് ഇവരെ മര്‍ദിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. ഹൃദ്രോഗിയായ അന്‍ഷിദിന് ഓടിരക്ഷപ്പെടാന്‍ കഴിഞ്ഞില്ല. പരിക്കേറ്റ വിദ്യാര്‍ഥി സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.



മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ക്കണ്ട ബന്ധുക്കള്‍ പ്രതികളിലൊരാള്‍ എടവണ്ണ സ്റ്റേഷനിലെ പോലീസുകാരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടെയുണ്ടായിരുന്നയാളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസുകാരന്‍ ഉള്‍പ്പെട്ടതിനാല്‍ ജില്ലാ പോലീസ് മേധാവിക്ക് ബന്ധുക്കള്‍ പരാതി നല്‍കി. തിങ്കളാഴ്ച കൊണ്ടോട്ടി പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ രക്ഷപ്പെടുത്താന്‍ കേസ് ഒത്തു തീര്‍പ്പാക്കുന്നതിനുള്ള ശ്രമം നടക്കുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.

സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Content Highlights: Complaint that the student who was waiting for the bus was beaten up by the police officer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented