പെൺകുട്ടിക്കേറ്റ മർദനത്തിന്റെ ചിത്രങ്ങൾ
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ഭിന്നശേഷി സ്ഥാപനത്തിൽ പെൺകുട്ടി മർദനത്തിന് ഇരയായതായി പരാതി. ഒളവണ്ണ സ്വദേശിയായ പെൺകുട്ടിയുടെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്.
മേയ് ഒന്നിനാണ് പതിമൂന്ന് കാരിയായ മകളെ മാതാവ് കുറ്റിക്കാട്ടൂരിലെ സ്ഥാപനത്തിൽ ചേർത്തത്. ഫീസ് നൽകേണ്ടെന്നും സ്പോൺസറെ സംഘടിപ്പിച്ച് നൽകിയാൽ മതിയെന്നുമാണ് നടത്തിപ്പുകാർ പറഞ്ഞത്. രണ്ടാഴ്ച കഴിഞ്ഞ് മകളെ വീട്ടിലേക്ക് കൊണ്ടുപോയപ്പോഴാണ് ശരീരത്തിൽ മർദനമേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ടത്.
സ്പോൺസറെ എത്തിക്കാൻ കഴിയാതെ പോയതോടെയാണ് പെൺകുട്ടിക്ക് ക്രൂരത നേരിടേണ്ടിവന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു. അതേസമയം അനുമിതിയില്ലാതെ മതാവ് സ്ഥാപനത്തിൽ വന്നത് ചോദ്യം ചെയ്തിരുന്നുവെന്നും കുട്ടിയെ മർദിച്ചിട്ടില്ലെന്നുമാണ് സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന വിശദീകരണം.
Content Highlights: Complaint that the girl was beaten up in the differently-abled institution


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..