ഹഫ്സത്ത്
തിരുവമ്പാടി: യുവതിയെ ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്രാന്വേഷണമാവശ്യപ്പെട്ട് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കി. പുല്ലൂരാംപാറ കൊളക്കാട്ട്പാറ കളക്കണ്ടത്തില്‍ ശിഹാബുദ്ദീന്റെ ഭാര്യ ഹഫ്സത്ത് (20) ആണ് മരിച്ചത്. സ്തീധനത്തെച്ചൊല്ലി ഭര്‍ത്തൃവീട്ടുകാര്‍ മാനസികവും ശാരീരികവുമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ഹഫ്സത്തിന്റെ മാതാപിതാക്കള്‍ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. വൈകീട്ട് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. കോടഞ്ചേരി മുറമ്പാത്തി കിഴക്കെത്തില്‍ അബ്ദുല്‍സലാം-സുലൈഖ ദമ്പതിമാരുടെ മകളാണ്. ഒരുവയസ്സുള്ള മകളുണ്ട്. പുല്ലൂരാംപാറയിലെ ഓട്ടോഡ്രൈവറാണ് ശിഹാബുദ്ദീന്. 2020 നവംബര്‍ അഞ്ചിനാണ് ഇവരുടെ വിവാഹം. ബൈക്ക് വാങ്ങാനായി 50,000 രൂപ ഭാര്യയോട് ചോദിച്ചിരുന്നതായും മുഴുവന്‍തുക കൊടുക്കാനാകാത്തതിനാല്‍ കുടുംബശ്രീയില്‍നിന്നും 25,000 രൂപ വായ്പയെടുത്തു നല്‍കിയിരുന്നതായും പിതാവ് അബ്ദുല്‍സലാം പറയുന്നു.
ഭര്‍ത്തൃവീട്ടില്‍ അമിതമായി ജോലി ചെയ്യിക്കാറുണ്ടായിരുന്നുവെന്നാണ് മാതാവ് സുലൈഖ പറയുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പിതാവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും തിരുവമ്പാടി പോലീസ് സ്റ്റേഷന് ഓഫീസര്‍ കെ. സുമിത് കുമാര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..