Representative Image | Photo: Gettyimages.in
മുംബൈ: പുണെയില്‍ അഘോരിപൂജ നടത്താന്‍ 28-കാരിയുടെ ആര്‍ത്തവരക്തം ശേഖരിച്ച് വിറ്റ ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ കേസ്. ആര്‍ത്തവ സമയത്ത് തന്നെ മൂന്നുദിവസം പട്ടിണിക്കിട്ടെന്നും ആര്‍ത്തവരക്തം ശേഖരിച്ച് ദുര്‍മന്ത്രവാദത്തിനായി വില്‍പന നടത്തിയെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ഉള്‍പ്പെടെ ഏഴാളുടെപേരിലാണ് കേസെടുത്തത്.
2019-ലാണ് വിവാഹം നടന്നതെന്നും അന്നുമുതല്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടതായും യുവതി പരാതിയില്‍ പറയുന്നു. 2022-ല്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ചാണ് സംഭവം. ആര്‍ത്തവ സമയത്ത് ഭര്‍തൃവീട്ടുകാര്‍ തന്നെ കെട്ടിയിടുകയും ബലമായി ആര്‍ത്തവരക്തം ശേഖരിക്കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
പൂജയ്ക്കുവേണ്ടി ആര്‍ത്തവരക്തം .വില്‍പന നടത്തുകയും പ്രതിഫലമായി 50,000 രൂപ ലഭിക്കുകയുംചെയ്തു. യുവതി പുണെയിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിയശേഷമാണ് പോലീസില്‍ പരാതിപ്പെട്ടത്.
ശിവസേന നിയമസഭാംഗം മനീഷ കയാന്ദേ വിഷയം നിയമസഭയില്‍ ഉയര്‍ത്തുകയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ രൂപാലി ചകാന്‍കര്‍ പറഞ്ഞു.
Content Highlights: complaint against husband and in-laws for taking menstrual blood for Aghori pooja
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..