അൻസൽന
എരുമേലി: ഹൃദ്രോഗം ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് സഹോദരന്. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. ചെറുവള്ളി പുത്തന്‍വീട് അനസിന്റെ ഭാര്യ അന്സല്നയാണ് (35) മരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കബറടക്കം നടത്താനുള്ള ഒരുക്കങ്ങള്‍ക്കിടെ യുവതിയുടെ കണ്ണൂരിലുള്ള സഹോദരന് എരുമേലി, മണിമല പോലീസ് സ്റ്റേഷനുകളില്‍ മരണത്തില്‍ സംശയം ആരോപിച്ച് ഫോണിലൂടെ പരാതി അറിയിക്കുകയായിരുന്നു. രണ്ട് മാസത്തിലേറെയായി യുവതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ചികിത്സയിലായിരുന്നു.
പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അമ്മയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എന്‍.ബാബുക്കുട്ടന് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.
മക്കള്‍: മുഹമ്മദ് അന്‍സില്‍, മുഹമ്മദ് ആമീന്‍. കബറടക്കം ശനിയാഴ്ച മൂന്നിന് എരുമേലി മസ്ജിദ് കബര്‍സ്ഥാനില്‍.
Content Highlights: complaint about woman's death in erumeli kottayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..