വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസിക്ക് അരക്കോടി രൂപ നഷ്ടപരിഹാരം


പ്രതീകാത്മകചിത്രം

കാസര്‍കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസിക്ക് അരക്കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കാസര്‍കോട് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണല്‍. തായന്നൂര്‍ കാലിച്ചാനടുക്കത്തെ ഫൈസലിനാണ് നഷ്ടപരിഹാരം അനുവദിച്ചത്. കാസര്‍കോട് അഡീഷണല്‍ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ മൂന്നാം കോടതി ജഡ്ജി എ. ഉണ്ണികൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. കോടതിച്ചെലവും പലിശയും ഉള്‍പ്പെടെ 50 ലക്ഷത്തോളം രൂപ ഇന്‍ഷുറന്‍സ് കമ്പനി നല്കണമെന്നാണ് വിധി.

2018 ഡിസംബര്‍ 16-നാണ് അപകടം . സ്‌കൂട്ടറിന് പിന്നില്‍ യാത്ര ചെയ്യുകയായിരുന്ന ഫൈസലിനെ ബളാല്‍ ഇടത്തോട് റോഡില്‍ എതിര്‍ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്നാണ് ഫൈസല്‍ കാര്‍ഡ്രൈവര്‍ക്കും ഉടമയ്ക്കും എതിരേ അഡ്വ. കെ.വി. രാജേന്ദ്രകുമാര്‍ മുഖേന പരാതി നല്കിയത്. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരത്തുക നല്‌കേണ്ടത്.

Content Highlights: compensation of half a crore rupees to a pravasi injured in a car accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented