കണ്ണൂരിൽ അറസ്റ്റിലായ ദമ്പതിമാർ. ഇൻസെറ്റിൽ പൊള്ളാച്ചിയിൽ കൊല്ലപ്പെട്ട സുബുലക്ഷ്മി
പൊള്ളാച്ചി/കണ്ണൂര്‍: തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ കുത്തിക്കൊന്ന കേസിലെ പ്രതികളായ ദമ്പതിമാരെ കണ്ണൂരില്‍നിന്ന് പിടികൂടി. കോയമ്പത്തൂര്‍ നാഗരാജപുരം കെ.ജെ. അപ്പാര്‍ട്ട്‌മെന്റിലെ സുജയ്(31) ഭാര്യ കോട്ടയം സ്വദേശി രേഷ്മ എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.
എടയാര്‍പാളയം സ്വദേശി രാജന്റെ മകള്‍ സുബുലക്ഷ്മി(20)യാണ് കഴിഞ്ഞദിവസം പൊള്ളാച്ചി കോട്ടാംപട്ടിയിലെ സുജയിന്റെ ഫ്‌ളാറ്റില്‍ കുത്തേറ്റ് മരിച്ചത്. തുടര്‍ന്ന് ഒളിവില്‍പോയ സുജയിനായി തമിഴ്‌നാട് പോലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കണ്ണൂര്‍ എ.സി.പി. ടി.കെ. രത്‌നകുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരിലെ ലോഡ്ജില്‍നിന്ന് ഇയാളെയും ഭാര്യയെയും പോലീസ് പിടികൂടിയത്. പ്രതികളെ തമിഴ്‌നാട് പോലീസിന് കൈമാറി.
സുജയും സുബുലക്ഷ്മിയും അടുപ്പത്തിലായിരുന്നുവെന്നാണ് തമിഴ്‌നാട് പോലീസ് പറയുന്നത്. പിന്നീട് സുജയ് മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇവര്‍ പൊള്ളാച്ചി കോട്ടാംപട്ടിയിലെ ഗൗരിനഗറിലെ അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞദിവസം, സുജയിന്റെ ഭാര്യ നാട്ടില്‍പ്പോയ വിവരമറിഞ്ഞ് സുബുലക്ഷ്മി പൊള്ളാച്ചിയിലെ വീട്ടിലെത്തി സുജയുമായി വഴക്കുണ്ടാക്കിയതായി പറയുന്നു. ഇതിനിടെയാണ് കൊലപാതകം നടന്നതെന്നാണ് തമിഴ്‌നാട് പോലീസ് നല്‍കുന്നവിവരം.
ഒമ്പതുതവണ സുബുലക്ഷ്മിയുടെ ശരീരത്തില്‍ കുത്തേറ്റതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ പ്രതിയായ സുജയ് ഓടിപ്പോകുന്നദൃശ്യങ്ങളും കണ്ടെത്തി. ഇതോടെയാണ് കേരളത്തിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചത്. ഡി.എസ്.പി. കീര്‍ത്തിവാസന്‍, ഇന്‍സ്‌പെക്ടര്‍ മണികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
Content Highlights: college student stabbed to death in pollachi accused couple arrested from kannur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..