ഷര്‍ട്ടിന്റെ ബട്ടണ്‍ ധരിക്കാത്തതില്‍ തര്‍ക്കം; ബി.കോം വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്തു


മുഹമ്മദ് ഷഹീദ് \ മാതൃഭൂമി ന്യൂസ്‌

Screengrab: മാതൃഭൂമി ന്യൂസ്‌

കോഴിക്കോട്: നാദാപുരം എം.ഇ.ടി കോളേജില്‍ റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. നാദാപുരം സ്വദേശി നിഹാല്‍ ഹമീദിന്റെ ഇടത് ചെവിയുടെ കര്‍ണപുടമാണ് തകര്‍ന്നത്. ഒക്ടോബര്‍ 26-നാണ് കോളേജിലെ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയായ നിഹാല്‍ ഹമീദിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്.

സെക്യൂരിറ്റിയുടെ മുന്നില്‍വെച്ചാണ് സംഭവം ഉണ്ടായതെന്നും പരാതിയില്‍ പറയുന്നു. ഷര്‍ട്ടിന്റെ ബട്ടണ്‍ ധരിക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വാക്കേറ്റവും മര്‍ദനവും നടന്നു. നിഹാലിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.



ചെവിക്കുള്ള പരിക്ക് കൂടാതെ നിഹാലിന് ശരീരത്തില്‍ മറ്റ് ഭാഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. എട്ടോളം പേരാണ് മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നാണ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രതികരിച്ചത്.

ഇവരെ കോളേജില്‍ നിന്ന് പുറത്താക്കിയെന്നും കേസെടുത്ത് മുന്നോട്ട് പോകാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിന്‍സിപ്പാള്‍ പറയുന്നു. നിഹാലിനൊപ്പം മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൂടി മര്‍ദനമേറ്റു.

നിഹാലിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എംഇടി കോളേജില്‍ റാഗിങ് സംഭവങ്ങള്‍ സ്ഥിരമാണെന്ന പരാതിയും ഉയരുന്നുണ്ട്. ഇത്തരക്കാരെ പുറത്താക്കിയാലും കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഇവര്‍ വീണ്ടും കോളേജില്‍ എത്താറുണ്ടെന്നും പരാതികളുണ്ട്.

Content Highlights: raging, met college, nadapuram, crime


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented