പ്രണയാഭ്യര്‍ഥന നിരസിച്ചു; കോളജ് വിദ്യാര്‍ഥിനിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടു കൊന്നു


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിനേത്തുടര്‍ന്ന് കോളജ് വിദ്യാര്‍ഥിനിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്കു യുവാവ് തള്ളിയിട്ടു കൊലപ്പെടുത്തി. ചെന്നൈ സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനിലാണ് അതിദാരുണ സംഭവം. ചെന്നൈയിലെ സ്വകാര്യ കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ സത്യയാണു (20) കൊല്ലപ്പെട്ടത്. ആദംബാക്കം സ്വദേശി സതീഷ് (23) ആണ് വിദ്യാര്‍ഥിനിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്.

ടി നഗര്‍ സ്വദേശിയും ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ മകളുമാണ് സത്യ. കഴിഞ്ഞ കുറച്ച് നാളുകളായി സത്യയുടെ പിന്നാലെ നടന്ന് സതീഷ് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.ഇന്ന് ഉച്ചക്ക് കോളജില്‍ നിന്നു സത്യ വീട്ടിലേക്കു മടങ്ങാനായി സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ സതീഷ് പിന്നാലെയെത്തി.

തുടര്‍ന്ന് സതീഷും സത്യയും തമ്മില്‍ ഇത് സംബന്ധിച്ച് തര്‍ക്കം നടന്നു. പിന്നാലെയാണ് സതീഷ് യുവതിയെ ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടത്. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ പ്രതികരിക്കുന്നതിന് മുമ്പ് തന്നെ സത്യ ട്രാക്കിലേക്ക് വീണിരുന്നു. റെയില്‍വേ പോലീസ് എത്തുന്നതിന് മുമ്പ് തന്നെ സത്യ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചില്‍ തുടങ്ങി.


Content Highlights: college student dies after stalker pushes her in front of moving train in Chennai


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented