മറ്റൊരാള്‍ക്കൊപ്പം ബൈക്കില്‍ പോയതിന് വഴക്ക്,കോളേജ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു; കാമുകന്‍ അറസ്റ്റില്‍


സംഭവത്തിനുമുമ്പ് മറ്റൊരാളോടൊപ്പം ബൈക്കില്‍ പെണ്‍കുട്ടി യാത്രചെയ്യുന്നതുകണ്ട ശരത് കാവേരിയുമായി വഴക്കുണ്ടാക്കിയതായും പോലീസ് പറഞ്ഞു.

ശരത്

ഓയൂര്‍: കോളേജ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ബന്ധുവും കാമുകനുമായ യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടുക്കല്‍ അജിതാഭവനില്‍ ശരത് (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 23-നായിരുന്നു കേസിനാസ്പദമായ സംഭവം.

കൊല്ലം എസ്.എന്‍.കോളേജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിനി, ഓടനാവട്ടം കളപ്പില കാവേരിഭവനില്‍ (ചരുവിള പുത്തന്‍വീട്) സാബു-സീമ ദമ്പതിമാരുടെ മകള്‍ കാവേരി(18)യെ മരുതമണ്‍പള്ളിയിലെ വാടകവീട്ടില്‍ കിടക്കമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൂയപ്പള്ളി സി.ഐ. ബിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് മരിക്കുന്നതിനുമുമ്പ് ശരത്തുമായി ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി. പ്രണയത്തിലായിരുന്ന ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു.

സംഭവത്തിനുമുമ്പ് മറ്റൊരാളോടൊപ്പം ബൈക്കില്‍ പെണ്‍കുട്ടി യാത്രചെയ്യുന്നതുകണ്ട ശരത് കാവേരിയുമായി വഴക്കുണ്ടാക്കിയതായും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: college student commits suicide in kollam her lover arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented