അനന്തൻ
പാറശ്ശാല: ബെംഗളൂരുവില്‍നിന്ന് എം.ഡി.എം.എ.യും കഞ്ചാവുമായി ബസിലെത്തിയ വിദ്യാര്‍ഥി എക്സൈസിന്റെ പിടിയിലായി.
തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരം നോര്‍ത്ത് അവന്യൂവില്‍ താമസിക്കുന്ന പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അനന്തന് (19) ആണ് പിടിയിലായത്.
പരശുവയ്ക്കലില്വെച്ച് അമരവിള എക്സൈസ് സംഘം വാഹനപരിശോധന നടത്തുമ്പോഴാണ് അനന്തനില്‍ നിന്ന് 1.057 ഗ്രാം എം.ഡി.എം.എ.യും പതിനഞ്ച് ഗ്രാം കഞ്ചാവും കണ്ടെത്തിയത്. ബെംഗളൂരുവിലെ വിദ്യാര്‍ഥിയായ ഇയാള്‍ മുന്‍പും എം.ഡി.എം.എ. കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞതായി എക്സൈസ് അധികൃതര്‍ അവകാശപ്പെട്ടു. അമരവിള എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.എ.വിനോജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശ്രീജ ആര്.ജോണ്‍, എ.എസ്.നിഷാന്ത്, വി.ബിനു, വി.ജി.ശ്രീകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ബി.വിജയകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
Content Highlights: college student arrested with mdma and ganja in parassala
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..