MBA വിദ്യാര്‍ഥിയുടെ 'ലഹരിചോക്ലേറ്റ്'; ഏഴുമണിക്കൂര്‍ കിക്ക്, ആവശ്യക്കാരേറെയും പെണ്‍കുട്ടികള്‍


വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യേക കോഡ് ഉപയോഗിച്ചായിരുന്നു ലഹരി ചോക്ലേറ്റിന്റെ വില്പന. 18-നും 22 വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരുന്നു 'ലഹരി ചോക്ലേറ്റി'ന്റെ പ്രധാന ഉപഭോക്താക്കള്‍. ഇവരില്‍ മിക്കവരും പെണ്‍കുട്ടികളായിരുന്നു.

Photo: twitter.com/hydcitypolice & twitter.com/umasudhir

ഹൈദരബാദ്: ലഹരിമരുന്ന് കലര്‍ത്തിയ ചോക്ലേറ്റുകള്‍ നിര്‍മിച്ച് വില്പന നടത്തിയ എം.ബി.എ. വിദ്യാര്‍ഥി അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയും യു.എസിലെ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയുമായ റിഷി സഞ്ജയ് മെഹ്ത(22)യെ ആണ് മുഷീര്‍ബാദ് പോലീസും ഹൈദരാബാദ് നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് വിങ്ങും(H-NEW) ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ പിടികൂടിയത്. പ്രതിയില്‍നിന്ന് 48 ചോക്ലേറ്റ് ബാറുകളും 40 ഗ്രാം ഹാഷിഷ് ഓയിലും ചോക്ലേറ്റ് നിര്‍മിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു.

ഹൈദരാബാദിലെ ഫാര്‍മ കമ്പനി ഉടമയുടെ മകനാണ് റിഷി സഞ്ജയ് മെഹ്തയെന്ന് പോലീസ് പറഞ്ഞു. ഉന്നത കുടുംബത്തിലെ അംഗമായ ഇയാള്‍ കോളേജ് പഠനകാലത്താണ് ലഹരി ഉപയോഗം തുടങ്ങിയത്. കഞ്ചാവിനും ഹാഷിഷിനും അടിമയായ യുവാവ് പിന്നീട് ആഡംബര ജീവിതം നയിക്കാനായി ലഹരിമരുന്ന് വില്പനയിലേക്ക് തിരിയുകയായിരുന്നു. ആദ്യം ഇ-സിഗരറ്റ് വില്പന നടത്തിയിരുന്ന പ്രതി, അടുത്തിടെയാണ് ഹാഷിഷ് ഓയില്‍ കലര്‍ത്തിയ ചോക്ലേറ്റുകള്‍ നിര്‍മിച്ച് വില്‍ക്കാന്‍ തുടങ്ങിയതെന്നും പോലീസ് പറഞ്ഞു.

വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യേക കോഡ് ഉപയോഗിച്ചായിരുന്നു ലഹരി ചോക്ലേറ്റിന്റെ വില്പന. 18-നും 22 വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരുന്നു 'ലഹരി ചോക്ലേറ്റി'ന്റെ പ്രധാന ഉപഭോക്താക്കള്‍. ഇവരില്‍ മിക്കവരും പെണ്‍കുട്ടികളായിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ ചോക്ലേറ്റിന് ഓര്‍ഡര്‍ സ്വീകരിച്ചാല്‍ ഗൂഗിള്‍ പേ അടക്കമുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയാണ് പ്രതി പണം സ്വീകരിച്ചിരുന്നത്. പിന്നീട് യൂബര്‍, റാപ്പിഡോ അടക്കമുള്ള ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ ഉപയോഗിച്ചാണ് ചോക്ലേറ്റുകള്‍ കൈമാറാനായി ഇയാള്‍ യാത്രചെയ്തിരുന്നത്. ഇത്തരം ചോക്ലേറ്റുകള്‍ കഴിച്ചാല്‍ ആറുമുതല്‍ ഏഴുമണിക്കൂര്‍ വരെ ലഹരിനിലനില്‍ക്കും. 2000 രൂപ മുതല്‍ 6000 രൂപ വരെ ഈടാക്കിയാണ് പ്രതി ചോക്ലേറ്റുകള്‍ വില്പന നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.

ചില ഇടനിലക്കാര്‍ വഴി വിശാഖപട്ടണം സ്വദേശിയായ രാമറാവുവില്‍നിന്നാണ് ഹാഷിഷ് ഓയില്‍ വാങ്ങിയിരുന്നതെന്ന് പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.


Content Highlights: college student arrested with drug laced chocolates in hyderabad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented