കുട്ടിയെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം വാങ്ങിയത് കോളേജ് വിദ്യാര്‍ഥി; ഫീസടയ്ക്കാന്‍ വേണ്ടിയെന്ന് മൊഴി


ഐ.ടി. കമ്പനി ഉടമയുടെ 14-കാരനായ മകനെയാണ് ഇരുവരും തട്ടിക്കൊണ്ടുപോയത്. വീട്ടിലുണ്ടായിരുന്ന കാറും തട്ടിയെടുത്തു.

പ്രതീകാത്മക ചിത്രം/മാതൃഭൂമി

ബെംഗളൂരു: ഐ.ടി. കമ്പനി ഉടമയുടെ മകനെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ മോചനദ്രവ്യം വാങ്ങിയ സംഭവത്തില്‍ ബിരുദവിദ്യാര്‍ഥിയും സുഹൃത്തും അറസ്റ്റില്‍. ചിക്കബെല്ലാപുര സ്വദേശിയും വിദ്യാര്‍ഥിയുമായ സുനില്‍ കുമാര്‍ (21), സുഹൃത്ത് ചിക്കബെല്ലാപുര മണ്ഡികല്‍ സ്വദേശി നാഗേഷ് എന്നിവരാണ് അറസ്റ്റിലായത്.

കോളേജ് ഫീസടയ്ക്കാന്‍ മാര്‍ഗമില്ലാതായതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ഈ മാസം രണ്ടിനാണ് സംഭവം. തനിസാന്ദ്ര സ്വദേശിയായ ഐ.ടി. കമ്പനി ഉടമയുടെ 14-കാരനായ മകനെയാണ് ഇരുവരും തട്ടിക്കൊണ്ടുപോയത്. വീട്ടിലുണ്ടായിരുന്ന കാറും തട്ടിയെടുത്തു. കുട്ടിയുടെ ഫോണില്‍ അച്ഛനെ വിളിച്ച് 15 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടു.പണംനല്‍കി രക്ഷിതാവ് കുട്ടിയെ മോചിപ്പിച്ചു. ഇവരില്‍നിന്ന് 9 ലക്ഷം രൂപയും പിടിച്ചെടുത്തു.



Content Highlights: college student arrested for kidnapping it company owner's son in bengaluru


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented