Photo: twitter.com/DEENEWS_IN
ന്യൂഡല്‍ഹി: വിവാദമായ 'കോളേജ് റൊമാന്‍സ്' വെബ് സീരിസിനെതിരേ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. അശ്ലീലം നിറഞ്ഞ ഭാഷയാണ് വെബ്സീരിസില്‍ ഉപയോഗിച്ചിട്ടുള്ളതെന്നും ഇത് യുവജനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും കോടതി പറഞ്ഞു. വെബ് സീരിസ് പുറത്തിറക്കിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ടി.വി.എഫ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനുള്ള നിര്‍ദേശവും ഡല്‍ഹി ഹൈക്കോടതി ജഡ്ജി സ്വരനകാന്ത ശര്‍മ ശരിവെച്ചു.
വെബ്‌സീരിസിലെ ഉള്ളടക്കം അശ്ലീലവും അസഭ്യവും നിറഞ്ഞതാണെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. ചേംബറില്‍വെച്ച് വെബ്‌സീരിസ് കാണാന്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കേണ്ടിവന്നതായും ജഡ്ജി വ്യക്തമാക്കി. രാജ്യത്തെ യുവാക്കളോ മറ്റുപൗരന്മാരോ ഇത്തരം ഭാഷയല്ല ഉപയോഗിക്കുന്നത്. ഈ ഭാഷയെ രാജ്യത്തെ പൊതുവായ സംസാരഭാഷയായി വിശേഷിപ്പിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
വെബ് സീരിസ് പുറത്തിറക്കിയ ടി.വി.എഫിനെതിരേയും സംവിധായകനെതിരേയും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റാണ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. ഇതിനെതിരേ ടി.വി.എഫ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഡല്‍ഹി ഹൈക്കോടതി.
ടി.വി.എഫും സംവിധായകനായ സിമാര്‍പ്രീത് സിങ്, നടി അപൂര്‍വ അരോറ തുടങ്ങിയവര്‍ ഐ.ടി. ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം നിയമനടപടി നേരിടണമെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. അതേസമയം, എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനുള്ള നിര്‍ദേശം ആരെയും അറസ്റ്റ് ചെയ്യാനുള്ള നിര്‍ദേശമായി കണക്കാക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: college romance web series and delhi highcourt order
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..