ഐ.എസ്. കേസിലെ മുഖ്യപ്രതിയുമായി ഉറ്റബന്ധം; ലക്ഷ്യമിട്ടത് ഈസ്റ്റര്‍ദിന ആക്രമണത്തിന് സമാനമായ സ്‌ഫോടനം


ഐ.എസ്. കേസില്‍ ഉള്‍പ്പെട്ട് കേരളത്തിലെ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസറുദ്ദീനുമായാണ് ജമീഷ മുബീന് ബന്ധമുണ്ടായിരുന്നത്. 2019-ലാണ് മുഹമ്മദ് അസറുദ്ദീനെ എന്‍.ഐ.എ. സംഘം അറസ്റ്റ് ചെയ്യുന്നത്.

സ്‌ഫോടനത്തിൽ കാർ കത്തിയമരുന്ന ദൃശ്യം(ഇടത്ത്) മരിച്ച ജമീഷ മുബിൻ(വലത്ത്) Photo: Special Arrangement & twitter.com/wilson__thomas

ചെന്നൈ: കോയമ്പത്തൂരില്‍ കാറിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ഏറ്റെടുത്തേക്കും. സംഭവത്തിന് തീവ്രവാദബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് എന്‍.ഐ.എ. അന്വേഷണം ഏറ്റെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. ഇതുസംബന്ധിച്ച് എന്‍.ഐ.എ. സംഘം പ്രാഥമികവിവരങ്ങള്‍ ശേഖരിച്ചതായാണ് സൂചന.

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ നിലവില്‍ എന്‍.ഐ.എ. അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നായിരുന്നു തമിഴ്‌നാട് ഡി.ജി.പി. ശൈലേന്ദ്രബാബു കഴിഞ്ഞദിവസം പ്രതികരിച്ചത്. കേസില്‍ തമിഴ്‌നാട് പോലീസ് നടത്തുന്ന അന്വേഷണം ശരിയായദിശയിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.



അതിനിടെ, 2019-ല്‍ ശ്രീലങ്കയില്‍ നടന്ന ഈസ്റ്റര്‍ദിന ബോംബാക്രമണത്തിന് സമാനമായരീതിയിലുള്ള ആക്രമണമാണ് കോയമ്പത്തൂരിലും പദ്ധതിയിട്ടിരുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമീഷ മുബീന് ഐ.എസ്. നേതാക്കളുമായി ബന്ധമുണ്ടായിരുന്നതായും വിവരങ്ങളുണ്ട്.

ഐ.എസ്. കേസില്‍ ഉള്‍പ്പെട്ട് കേരളത്തിലെ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസറുദ്ദീനുമായാണ് ജമീഷ മുബീന് ബന്ധമുണ്ടായിരുന്നത്. 2019-ലാണ് മുഹമ്മദ് അസറുദ്ദീനെ എന്‍.ഐ.എ. സംഘം അറസ്റ്റ് ചെയ്യുന്നത്. ഐ.എസ്. മൊഡ്യൂള്‍ കേസിലെ മുഖ്യപ്രതിയായിരുന്നു ഇയാള്‍. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇയാള്‍ ഐ.എസ്. ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. ശ്രീലങ്കയിലെ ഈസ്റ്റര്‍ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ സഹ്‌റാന്‍ ഹാഷിമുമായും ഇയാള്‍ ഫെയ്‌സ്ബുക്ക് വഴി ബന്ധം പുലര്‍ത്തിയിരുന്നു.

2019-ലെ ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയിലെ ആരാധനാലയങ്ങളില്‍നടന്ന ചാവേറാക്രമണത്തില്‍ 250-ലേറെ പേരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ സഹ്‌റാന്‍ ഹാഷിമും അന്ന് ചാവേറായി പൊട്ടിത്തെറിച്ചു. ശ്രീലങ്കയിലെ ആക്രമണത്തിന് മുമ്പ് ഫെയ്‌സ്ബുക്കില്‍ സജീവമായിരുന്ന ഇയാള്‍ ഇന്ത്യയിലെ നിരവധിപേരുമായി ആശയവിനിമയം നടത്തിയതായി വിവരങ്ങളുണ്ടായിരുന്നു. 2019-ലെ ഐ.എസ്. മൊഡ്യൂള്‍ കേസില്‍ അറസ്റ്റിലായവരില്‍ പലരിലും സഹ്‌റാന്‍ ഹാഷിമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ സ്വാധീനം ചെലുത്തിയിരുന്നതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

ശ്രീലങ്കയിലെ ആക്രമണത്തിന് സമാനമായി കോയമ്പത്തൂരിലെ ആരാധനാലയങ്ങളില്‍ സ്‌ഫോടനം നടത്താനായിരുന്നു ജമീഷ മുബീന്‍ അടക്കമുള്ളവര്‍ ലക്ഷ്യമിട്ടിരുന്നതാണ് നിലവിലെ സൂചന. ഞായറാഴ്ച പുലര്‍ച്ചെ ഉക്കടം കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപത്താണ് ജമീഷ മുബീന്‍ ഓടിച്ചെത്തിയ കാര്‍ പൊട്ടിത്തെറിച്ചത്. ഇതൊരു പെട്രോള്‍ കാറായിരുന്നുവെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ തീവ്രത കൂട്ടാനായാണ് ഗ്യാസ് സിലിണ്ടറുകള്‍ വാഹനത്തില്‍ കരുതിയിരുന്നതെന്നാണ് നിഗമനം. സിലിണ്ടറിനൊപ്പം മൂര്‍ച്ചയേറിയ മെറ്റല്‍ചീളുകളും ഇരുമ്പ് ആണികളും കാറിലുണ്ടായിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ, മരിച്ച ജമീഷ മുബീന്‍ നേരത്തെയും സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്‌നാട് പോലീസാണ് ഇയാളുടെ പദ്ധതി പൊളിച്ചത്. എന്നാല്‍ തെളിവുകളുടെ അഭാവം കാരണം ഇയാളെ അറസ്റ്റ് ചെയ്യാനായില്ല. ഇതിനുപിന്നാലെ ജമീഷ മുബീന്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


Content Highlights: coimbatore car blast case killed mubeen has link with isis case accused


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented