കോയമ്പത്തൂര്‍ സ്‌ഫോടനം: പ്രതികള്‍ക്കെതിരേ UAPA, ചിലര്‍ കേരളത്തില്‍ എത്തിയെന്ന് പോലീസ്


സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ പത്തുതവണ കൈമാറിയാണ് ജമീഷ മുബിന്റെ കൈവശമെത്തിയത്. ഇയാള്‍ക്ക് കാര്‍ സംഘടിപ്പിച്ച് നല്‍കിയത് അറസ്റ്റിലായ മുഹമ്മദ് തല്‍ഹയാണ്.

കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ അറസ്റ്റിലായ പ്രതികൾ | Screengrab: Mathrubhumi News

കോയമ്പത്തൂര്‍: ഉക്കടത്തെ സ്‌ഫോടനക്കേസില്‍ പ്രതികള്‍ക്കെതിരേ യു.എ.പി.എ. ചുമത്തിയതായി കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ വി.ബാലകൃഷ്ണ. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരില്‍ ചിലര്‍ കേരളത്തില്‍ എത്തിയിരുന്നതായും കമ്മീഷണര്‍ പറഞ്ഞു. പ്രതികളുടെ കേരള സന്ദര്‍ശനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ പത്തുതവണ കൈമാറിയാണ് ജമീഷ മുബിന്റെ കൈവശമെത്തിയത്. ഇയാള്‍ക്ക് കാര്‍ സംഘടിപ്പിച്ച് നല്‍കിയത് അറസ്റ്റിലായ മുഹമ്മദ് തല്‍ഹയാണ്. ഇയാള്‍ അല്‍-ഉമ്മ സ്ഥാപകനും 1998-ലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ മുഖ്യസൂത്രധാരനുമായ ബാഷയുടെ സഹോദരപുത്രനാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.



കഴിഞ്ഞദിവസം ജമീഷ മുബീന്റെ വീടിന് സമീപത്തുനിന്ന് കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളെ സംബന്ധിച്ചും പോലീസിന് വ്യക്തത ലഭിച്ചിട്ടുണ്ട്. സ്‌ഫോടകവസ്തുക്കള്‍ പ്രതികള്‍ കാറിലേക്ക് കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളതെന്നാണ് പോലീസിന്റെ സ്ഥിരീകരണം. അതേസമയം, ജമീഷ മുബീന്‍ കേരളത്തില്‍ വന്നതായി സ്ഥിരീകരണമില്ലെന്നും പോലീസ് അറിയിച്ചു.

ഞായറാഴ്ച പുലര്‍ച്ചെയാണ് ഉക്കടം കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപം കാറില്‍ സ്‌ഫോടനമുണ്ടായത്. തുറന്നിട്ട ഗ്യാസ് സിലിണ്ടറുകളുമായി ഉക്കടം സ്വദേശി ജമീഷ മുബീനാണ് കാറോടിച്ചെത്തിയത്. സ്‌ഫോടനത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടിരുന്നു.

2019-ല്‍ എന്‍.ഐ.എ ചോദ്യംചെയ്തയാളാണ് ജമീഷ മുബീന്‍. എന്‍ജിനിയറിങ് ബിരുദധാരിയായ ഇയാള്‍ക്ക് ഐ.എസ്. കേസില്‍ കേരളത്തില്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസറുദ്ദീനുമായി ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ഇതുവരെ അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഫിറോസ് ഇസ്മായില്‍, നവാസ് ഇസ്മായില്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, മുഹമ്മദ് തല്‍ഹ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍പേര്‍ അറസ്റ്റിലാകുമെന്നാണ് സൂചന. നിലവില്‍ ഏഴുപേര്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്നും സൂചനകളുണ്ട്.

Content Highlights: coimbatore blast case uapa charged against accused


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented