വാട്‌സാപ്പിലൂടെ ആവശ്യക്കാരെ കണ്ടെത്തും,ഇ-വാലറ്റു വഴി പണം;MDMA വില്‍പന നടത്തിയ കോഫിഷോപ്പുടമ പിടിയില്‍


തൻവീർ അഹമ്മദ് സേഠ്

അമ്പലപ്പുഴ: ബെംഗളൂരുവിൽനിന്ന് എം.ഡി.എം.എ. എത്തിച്ച് ആലപ്പുഴ പട്ടണത്തിലും പരിസരങ്ങളിലും വിറ്റിരുന്ന സംഘത്തിലെ ഒരാളെക്കൂടി പോലീസ് പിടികൂടി. ആലപ്പുഴ കുതിരപ്പന്തി വാർഡിൽ ദാരുൽഐഷ വീട്ടിൽനിന്ന് ആലിശ്ശേരി വാർഡിൽ വലിയപറമ്പിൽ വീട്ടിൽ താമസിക്കുന്ന തൻവീർ അഹമ്മദ് സേഠ് (27) ആണു പിടിയിലായത്. പുന്നപ്ര ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ചരാത്രി ഇയാളെ അറസ്റ്റുചെയ്തത്.

കേസിലെ നാലാംപ്രതിയായ ഇയാൾ ആലപ്പുഴ തിരുവമ്പാടിയിൽ കോഫി ഷോപ്പ് നടത്തുകയാണ്. ഒന്നും രണ്ടും പ്രതികളായ ഇരവുകാട് വാർഡിൽ തിണ്ടങ്കേരിയിൽ ഇജാസ് (25), വട്ടയാൽ വാർഡിൽ അരയൻപറമ്പിൽ റിൻഷാദ് (26), മൂന്നാംപ്രതി വെള്ളക്കിണർ വാർഡിൽ നടുവിൽപ്പറമ്പിൽ അബ്ദുൾ മനാഫ് (26) എന്നിവരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.വാട്‌സാപ്പിലൂടെ ആവശ്യക്കാരെക്കണ്ടെത്തും; പണം ഇ-വാലറ്റു വഴി

വാട്‌സാപ്പിലൂടെ ആവശ്യക്കാരെക്കണ്ടെത്തി ഇ-വാലറ്റുവഴി പണം ശേഖരിച്ചാണ് പ്രതികൾ എം.ഡി.എം.എ. വിറ്റിരുന്നത്. ഒന്നും രണ്ടും പ്രതികളുടെ സുഹൃത്താണ് തൻവീർ അഹമ്മദ് സേഠ്. ഇയാളുടെ കോഫി ഷോപ്പിലെ ജീവനക്കാരനായ ബംഗാൾ സ്വദേശിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുപയോഗിച്ചാണ് ഇ-വാലറ്റ് പണമിടപാട് നടത്തിയിരുന്നത്. ഇ-വാലറ്റിന്റെ ക്യു.ആർ. കോഡ് വാട്‌സാപ്പിൽ അയച്ചാണ് ഇടപാടുകാരിൽനിന്നു പണം സ്വീകരിച്ചിരുന്നത്.

അടവുകൾ പയറ്റിയിട്ടും പോലീസ് പിന്നാലെകൂടി

ഒന്നും രണ്ടും പ്രതികളെ അറസ്റ്റുചെയ്തതോടെ അന്വേഷണം തന്നിലേക്കെത്തുമെന്ന് മനസ്സിലാക്കിയ തൻവീർ ബംഗാൾ സ്വദേശിയെ നാട്ടിലേക്കു തിരിച്ചയച്ചിരുന്നു. സൈബർ സംവിധാനങ്ങളുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തൻവീർ വലയിലായത്. അമ്പലപ്പുഴ ഡിവൈ.എസ്.പി. ബിജു വി. നായരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡാണ് അന്വേഷണം നടത്തുന്നത്.

എസ്.ഐ.മാരായ എ. സിദ്ദിക്ക്, എ. അജീഷ്, സീനിയർ സി.പി.ഒ.മാരായ സേവ്യർ, അനസ്, സി.പി.ഒ.മാരായ ടോമി, രാജീവ്, എം.കെ. വിനിൽ, വിനു എന്നിവരും സംഘത്തിലുണ്ട്.

Content Highlights: coffee shop owner arrested for mdma distribution


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented