കരുതൽ തടങ്കലിലുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾ
കോട്ടയം: മുഖ്യമന്ത്രിയുടെ പൊന്‍കുന്നം സന്ദര്‍ശനത്തിന് മുന്നോടിയായി യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പോലീസ് കരുതല്‍ തടങ്കലിലാക്കി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി നായിഫ് ഫൈസി, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അഫ്‌സല്‍ കളരിക്കല്‍, ടൗണ്‍ വാര്‍ഡ് പ്രസിഡന്റ് ഇ.എസ്.സജി എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് കരുതല്‍ തടങ്കലിലാക്കിയത്.
അതേസമയം, മരണാനന്തര ചടങ്ങിന് പോയ നേതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തതായാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. സി.പി.എം. വാഴൂര്‍ ഏരിയ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് മുഖ്യമന്ത്രി പൊന്‍കുന്നത്ത് എത്തുന്നത്.
Content Highlights: cm pinarayi vijayan visit in ponkunnam kottayam youth congress leaders in preventive detention


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..