അഫ്സൽ
പഴയന്നൂര്‍: കാണാതായ 12 വയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. എളനാട് നീളംപള്ളിയാല്‍ തൊന്തിയില് വീട്ടില്‍ റഷീദിന്റെ മകന് അഫ്സല് ആണ് മരിച്ചത്.
വെള്ളിയാഴ്ച പകല്‍ 11 മണിയോടെ വീട്ടില്‍നിന്നിറങ്ങിയ അഫ്സലിനെ വൈകീട്ടും കാണാതായതോടെ വീട്ടുകാര്‍ പഴയന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസും സുഹൃത്തുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ശനിയാഴ്ച ഉച്ചയോടെ വീടിനു സമീപത്തെ സ്വകാര്യപറമ്പിലെ മരത്തില്‍ തൂങ്ങിയനിലയില്‍ അഫ്സലിനെ കണ്ടെത്തിയതായും ഉടന്‍തന്നെ കയര്‍ അയച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മരിച്ചിരുന്നതായും സുഹൃത്തുക്കള്‍ പോലീസിനോട് പറഞ്ഞു. തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമികവിവരമെന്ന് കുന്നംകുളം എ.സി.പി. ടി.എസ്. സിനോജ് പറഞ്ഞു.
എളനാട് സെയ്ന്റ് ജോണ്‍സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു അഫ്സല്. വടക്കാഞ്ചേരി തഹസില്‍ദാര്‍ എം.കെ. കിഷോര്‍, പഴയന്നൂര്‍ എസ്.എച്ച്.ഒ. ഫക്രുദ്ദീന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ബ്ലോക്ക് പഞ്ചായത്തംഗം ലതാ സാനു, ഗ്രാമപ്പഞ്ചായത്തംഗം സി. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. അഫ്സലിന്റെ സഹോദരങ്ങള്‍: അജ്മല്‍, അന്‍സില്‍.
Content Highlights: class eight student found dead in pazhayannur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..