സഹപാഠിയുമായി വഴക്കിട്ടതിന് ശാസിച്ചു; യു.പിയിൽ പത്താംക്ലാസുകാരൻ അധ്യാപകനെ വെടിവെച്ചു | Video


നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എഎസ്പി രാജീവ് ദീക്ഷിത് പറഞ്ഞു. വിദഗ്ദ ചികിത്സയ്ക്കായി അധ്യാപകനെ ലഖ്നൗവിലേക്ക് മാറ്റും. 

Photo: Screengrab/ https://twitter.com/Arv_Ind_Chauhan

ലഖ്നൗ: ഉത്തർപ്രദേശിലെ സീതാപുരിൽ പത്താംക്ലാസ് വിദ്യാർഥി അധ്യാപകന് നേരെ വെടിയുതിർത്തു. സഹപാഠിയുമായി ഉണ്ടായ തർക്കത്തിൽ വഴക്കു പറഞ്ഞതിനെത്തുടർന്ന് പത്താംക്ലാസുകാരൻ അസ്വസ്ഥനായിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് അധ്യാപകനായ രാംസ്വരൂപിന് നേരെ വെടിയുതിർത്തതെന്നാണ് വിവരം. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

വിദ്യാർഥി അധ്യാപകനുനേരെ മൂന്ന് തവണ വെടിയുതിർക്കുന്നത് വീഡിയോയില്‍ കാണാം. തുടർന്ന് തോക്കുമായി വിദ്യാർഥി കടന്നു. ഗുരുതരമായ പരിക്കേറ്റ അധ്യാപകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എഎസ്പി രാജീവ് ദീക്ഷിത് പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി അധ്യാപകനെ ലഖ്നൗവിലേക്ക് മാറ്റും.

വിദ്യാർഥി കൈയിൽ തോക്കുമായി അധ്യാപകനെ പിന്തുടരുന്നതും അധ്യാപകൻ തോക്ക് പിടിച്ചു വാങ്ങാൻ നോക്കുന്നതും അടുത്തുള്ള സിസിടിവിയിൽ പതിഞ്ഞു. താൻ ശാസിച്ചതിൽ വിദ്യാർഥി ഇത്രത്തോളം അസ്വസ്ഥനാകുമെന്ന് കരുതിയില്ലെന്ന് അധ്യാപകനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു.

Content Highlights: Class 10 Student Shoots Teacher Thrice In UP

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


train accident

1 min

കാല്‍തെറ്റിവീണ് പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

Dec 8, 2022

Most Commented