പ്ലസ്ടു വിദ്യാര്‍ഥിക്കൊപ്പമുള്ള ചിത്രം, ഭീഷണി; പത്താംക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്തത് സഹപാഠികള്‍


മൂന്ന് വിദ്യാര്‍ഥികളും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയുംചെയ്തു. ആരോടെങ്കിലും പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി.

പ്രതീകാത്മക ചിത്രം/ AFP

ചെന്നൈ: തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. സംഭവത്തില്‍ അതേ സ്‌കൂളിലെ മൂന്ന് പത്താംക്ലാസ് വിദ്യാര്‍ഥികളെ അറസ്റ്റുചെയ്തു.

പ്ലസ് ടുവിന് പഠിക്കുന്ന ഒരു ആണ്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പെണ്‍കുട്ടി വീട്ടില്‍ അറിയിക്കാതെ പങ്കെടുത്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

പിറന്നാള്‍ ആഘോഷിക്കുന്ന വിദ്യാര്‍ഥിക്കൊപ്പം പെണ്‍കുട്ടി നില്‍ക്കുന്ന ഫോട്ടോ കാണിച്ച് മൂന്ന് പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ഭീഷണിമുഴക്കി. ചിത്രം അച്ഛനമ്മമാര്‍ക്ക് അയച്ചുകൊടുക്കുമെന്നും അത് മായ്ച്ചു കളയണമെങ്കില്‍ തങ്ങളോടൊപ്പം വരണമെന്നും അവര്‍ പറഞ്ഞു. ഇതനുസരിച്ച് അതിലൊരാളുടെ വീട്ടില്‍ ചെന്നപ്പോഴാണ് ആക്രമണമുണ്ടായത്.

അവിടെവെച്ച് മൂന്ന് വിദ്യാര്‍ഥികളും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയുംചെയ്തു. ആരോടെങ്കിലും പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി.

പെണ്‍കുട്ടി സ്‌കൂളില്‍പോകാന്‍ മടി കാണിക്കുകയും ശാരീരികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തപ്പോള്‍ വീട്ടുകാര്‍ കാര്യമന്വേഷിച്ചു. അങ്ങനെയാണ് വിവരം പുറത്തുവന്നത്. കുറ്റവാളികളായ മൂന്ന് വിദ്യാര്‍ഥികളെയും പിടികൂടിയതായി പോലീസ് അറിയിച്ചു.

Content Highlights: class 10 student gang raped by three classmates in tamilnadu all accused arrested

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented