കോപ്പിയടിച്ചെന്ന് പറഞ്ഞ് ക്ലാസില്‍നിന്ന് പുറത്താക്കി; പത്താംക്ലാസുകാരന്‍ 14-ാം നിലയില്‍നിന്ന് ചാടി


ക്ലാസ് പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് മോയിന്‍ഖാനെ അധ്യാപിക ക്ലാസില്‍നിന്ന് പുറത്താക്കിയിരുന്നു.

പ്രതീകാത്മക ചിത്രം | PTI

ബെംഗളൂരു: കോപ്പിയടിച്ചെന്നാരോപിച്ച് ക്ലാസില്‍നിന്ന് പുറത്താക്കിയ പത്താംക്ലാസുകാരന്‍ കെട്ടിടത്തിന്റെ 14-ാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കി. ബെംഗളൂരു ഹെഗ്ഡെനഗര്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയും നൂര്‍നഗര്‍ സ്വദേശിയുമായ മോയിന്‍ ഖാന്‍ (16) ആണ് മരിച്ചത്.

ക്ലാസ് പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് മോയിന്‍ഖാനെ അധ്യാപിക ക്ലാസില്‍നിന്ന് പുറത്താക്കിയിരുന്നു. സ്‌കൂളില്‍നിന്ന് പുറത്തേക്കു പോയ വിദ്യാര്‍ഥി സമീപത്തെ പാര്‍പ്പിടസമുച്ചയത്തില്‍ കയറി ജീവനൊടുക്കുകയായിരുന്നു.

ക്ലാസില്‍നിന്ന് പുറത്താക്കിയതോടെ സ്‌കൂളിലെ സുരക്ഷാജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് വിദ്യാര്‍ഥി കെട്ടിടത്തിലെത്തിയത്. കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നില്‍ക്കുന്നത് കണ്ട താമസക്കാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സ്‌കൂള്‍ ഐ.ഡി. കാര്‍ഡ് ലഭിച്ചതോടെയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. നൂര്‍നഗര്‍ സ്വദേശി മുഹമ്മദിന്റെയും നൗഹേരയുടെയും ഏകമകനാണ് മോയിന്‍ഖാന്‍. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. സംഭവത്തില്‍ അസ്വഭാവികമരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: class 10 boy commits suicide in bengaluru


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented