കിരൺ, നിഥിൻ, വിഷ്ണു
നെടുമ്പാശ്ശേരി: 10 രൂപയെ ചൊല്ലി റെസ്റ്റോറന്റില്‍ ഉണ്ടായ തര്‍ക്കം കത്തിക്കുത്തായി. കേസില്‍ ആവണംകോട് സ്വദേശികളായ ആലക്കട വീട്ടില്‍ കിരണ്‍ (25), ചെറുകുളം വീട്ടില്‍ നിഥിന് (27), അണിങ്കര വീട്ടില്‍ വിഷ്ണു (24) എന്നിവര്‍ നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായി. വിമാനത്താവളത്തിനടുത്തുള്ള റെസ്റ്റോറന്റില്‍ ഷവര്‍മയ്ക്ക് 10 രൂപ അധികമായി വാങ്ങി എന്ന തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. കടയിലെ 30,000-ത്തോളം രൂപയുടെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. കടയുടമയായ അബ്ദുള്‍ ഗഫൂറിനും മക്കളായ മുഹമ്മദ് റംഷാദ് യാസര്‍ എന്നിവര്‍ക്കും മര്‍ദനമേറ്റു. മുഹമ്മദ് റംഷാദ്, യാസര്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. മുഹമ്മദ് റംഷാദ് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തലയിലും മറ്റുഭാഗങ്ങളിലുമായി 40 തുന്നിക്കെട്ടുകളുണ്ട്.
പ്രതികള്‍ക്കെതിരേ അബ്കാരി-കഞ്ചാവ് കേസുകള്‍ മുന്‍പുണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ശ്രീമൂലനഗരം ശ്രീഭൂതപുരത്ത് പ്രവര്‍ത്തിക്കാതെ കിടക്കുന്ന ഇഷ്ടികക്കളത്തില്‍ നിന്നും ആവണംകോട് കപ്പത്തോട്ടത്തില്‍ നിന്നുമായാണ് ഇവരെ പിടിച്ചത്.
നെടുമ്പാശ്ശേരി എസ്.എച്ച്.ഒ പി.എം. ബൈജു, എസ്.ഐ ജയപ്രസാദ്, എ.എസ്.ഐ പ്രമോദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോസഫ്, ജിസ്മോന്, അബ്ദുള്‍ ഖാദര്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Content Highlights: clash over shawarma price stabbing in kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..