പ്രതീകാത്മക ചിത്രം | മാതൃഭൂമി
ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ തീര്‍ഥഹള്ളിയില്‍ ഇഡ്ഡലിയെച്ചൊല്ലിയുള്ള തര്‍ക്കം രണ്ടുപേരുടെ കൊലപാതകത്തില്‍ കലാശിച്ചു. കെട്ടിടനിര്‍മാണ തൊഴിലാളികളായ ദാവണഗെരെ സ്വദേശി ബീരേഷ് (35), മഞ്ജപ്പ (46) എന്നിവരാണ് കൊല്ലപ്പെട്ടത്.
കുരുവള്ളിയില്‍ നിര്‍മാണത്തിലുള്ള വിശ്വകര്‍മ കമ്യൂണിറ്റി ഹാളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കേസില്‍ പ്രതിയായ രാജണ്ണയെന്ന തൊഴിലാളിയെ തീര്‍ഥഹള്ളി പോലീസ് അറസ്റ്റുചെയ്തു.
സംഭവദിവസം രാവിലെ കെട്ടിടനിര്‍മാണ തൊഴിലാളികള്‍ക്കായി രാജണ്ണയാണ് ഇഡ്ഡലി തയ്യാറാക്കിയിരുന്നത്. രാത്രിയില്‍ കഴിക്കാനും ഇഡ്ഡലിയാണെന്ന് രാജണ്ണ തൊഴിലാളികളോട് പറഞ്ഞു. ഇത് ഇഷ്ടപ്പെടാത്തതിനാല്‍ ബീരേഷും മഞ്ജപ്പയും രാജണ്ണയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും മര്‍ദിക്കുകയും ചെയ്തു. ഇതിന് പ്രതികാരമായി രാത്രി ബീരേഷും മഞ്ജപ്പയും ഉറങ്ങുന്ന സമയത്ത് രാജണ്ണ പിക്കാസ് ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അരഗ ജ്ഞാനേന്ദ്ര എം.എല്‍.എ., എസ്.പി. മിഥുന്‍ കുമാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Content Highlights: clash over idli two killed in shivamoga karnataka


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..