• അഖിൽകൃഷ്ണയുടെ ബൈക്കിൽ കാർ ഇടിപ്പിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം, ഇൻസൈറ്റിൽ അഖിൽ, ഷംനാദ്
വെമ്പായം: മദ്യലഹരിയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചത് ചോദ്യംചെയ്ത ബൈക്ക് യാത്രക്കാരനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മംഗലപുരം ഷിബിന കോട്ടേജിൽ ഷംനാദ് (31), ഇയാളുടെ ഭാര്യാസഹോദരനായ നെടുമങ്ങാട് പഴകുറ്റി അനിത ഭവനിൽ അഖിൽ (31) എന്നിവരാണ് വട്ടപ്പാറ പോലീസിന്റെ പിടിയിലായത്. കൊല്ലം ചാത്തന്നൂർ താഴംകല്ലുവിള വീട്ടിൽ അഖിൽ കൃഷ്ണ (30)യെയാണ് പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്.
കാട്ടാക്കടയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനായ അഖിൽകൃഷ്ണ വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ ജോലി കഴിഞ്ഞ് ബൈക്കിൽ കൊല്ലത്തെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
നെടുമങ്ങാട്-വെമ്പായം റോഡിൽ പഴകുറ്റി ഭാഗത്തു വച്ചാണ് മദ്യലഹരിയിൽ കാറോടിച്ചുവന്ന പ്രതികൾ അഖിൽകൃഷ്ണയോടും മറ്റു യാത്രക്കാരോടും തട്ടിക്കയറിയത്. നേരത്തെ ഇവർ കാറിലിരുന്നു മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് കാറോടിച്ച് പല വാഹനങ്ങളിലും ഇടിപ്പിക്കാൻ ശ്രമിക്കുകയും നാട്ടുകാരെ അസഭ്യം പറയുകയും ചെയ്തു. ഇത് അഖിൽകൃഷ്ണ ചോദ്യം ചെയ്തപ്പോൾ ഇവർ ബൈക്കിന് കുറുകെ കാർ നിർത്തിയശേഷം അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. അഖിൽകൃഷ്ണ ബൈക്കിൽ യാത്ര തുടർന്നെങ്കിലും നാല് കിലോമീറ്ററോളം പിന്തുടർന്നെത്തിയ സംഘം തേക്കട ഭാഗത്തു വെച്ച് അഖിൽകൃഷ്ണയുടെ ബൈക്കിൽ കാർ ഇടിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സമീപത്തെ മതിലിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ അഖിൽകൃഷ്ണയെ തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുനടന്ന അന്വേഷണത്തിലാണ് നെടുമങ്ങാടും മംഗലപുരത്തുമുള്ള ബന്ധുവീട്ടിൽനിന്നു പ്രതികളെ വട്ടപ്പാറ എസ്.എച്ച്.ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. അഞ്ചോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് അഖിലെന്ന് പോലീസ് പറഞ്ഞു. കാർ കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Content Highlights: clash over drunk and drive 2 arrested for trying to hit kill


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..