പ്രതീകാത്മകചിത്രം| Photo: Mathrubhumi
ചെന്നൈ: വളര്‍ത്തുനായയുടെ ഉച്ചത്തിലുള്ള കുരയെച്ചൊല്ലി അയല്‍ക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു. കാഞ്ചീപുരം രാജഗോപാല്ഭൂപതി സ്ട്രീറ്റില്‍ താമസിക്കുന്ന അറിവഴകന്റെ മകന് ശരണ്‍സിങ്ങാണ്(26)മരിച്ചത്. സംഭവത്തില്‍ അയല്‍ക്കാരായ വിഷ്ണു, അമ്മ ചിത്ര, സഹോദരന് ശിവ എന്നിവര്‍ അറസ്റ്റിലായി.
വിഷ്ണുവിന്റെ വീട്ടിലെ നായ ഉച്ചത്തില്‍ കുരയ്ക്കുന്നതിനെച്ചൊല്ലിയായിരുന്നു ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായത്. നായ രാത്രിയിലും കുരയ്ക്കുന്നതിനാല്‍ ഉറങ്ങാന്‍പോലും സാധിക്കുന്നില്ലെന്ന് അറിവഴകനും കുടുംബവും പരാതി പറയാറുണ്ടായിരുന്നു. ഇതിന്റെപേരില്‍ കുറച്ചുനാളുകളായി രണ്ട് വീട്ടുകാരും തമ്മില്‍ വാക്കേറ്റവും പതിവായിരുന്നു. തിങ്കളാഴ്ച രാത്രി ശരണ്‍സിങ് വീട്ടിലില്ലാതിരുന്ന സമയം തര്‍ക്കമുണ്ടായി. വിഷ്ണുവും സഹോദരനും അമ്മയും മൂന്ന് സുഹൃത്തുക്കളും അറിവഴകനെയും ഭാര്യ അമുദയെയും മകള്‍ സൗമ്യയെയും കൈയേറ്റം ചെയ്തു.
പിന്നീട് വീട്ടിലെത്തിയ ശരണ്‍സിങ് ഇതേക്കുറിച്ച് വിഷ്ണുവിനോട് ചോദിച്ചതോടെ വീണ്ടും പ്രശ്നമായി. രണ്ട് വീട്ടുകാരും പരസ്പരം ആക്രമിച്ചു. ഇതിനിടെ വീട്ടിനുള്ളില്‍നിന്ന് മൂര്‍ച്ചയേറിയ ആയുധം എടുത്തുകൊണ്ടുവന്ന വിഷ്ണു, ശരണ്‍സിങ്ങിനെ കുത്തുകയായിരുന്നു. അറിവഴകനടക്കം മറ്റ് മൂന്നുപേരെയും കുത്തി.
Content Highlights: clash over barking of pet dog; man stabbed to death
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..