കുഴിമന്തി കഴിക്കാനെത്തിയവര്‍ 'നോക്കി പേടിപ്പിച്ചെന്ന്' യുവാക്കള്‍; ഹോട്ടലില്‍ സംഘര്‍ഷം, കൊലവിളി


പ്രതീകാത്മക ചിത്രം/ മാതൃഭൂമി

കാക്കനാട്(കൊച്ചി): തൃക്കാക്കര ഭാരതമാതാ കോളേജിന് സമീപത്തെ ഹോട്ടലില്‍ യുവാക്കളുടെ വിളയാട്ടം. ഓട്ടോയിലെത്തിയ മൂന്നുപേരാണ് ഹോട്ടല്‍ ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയത്. ആക്രോശത്തിന് ശേഷം മേശയും കസേരയും എടുത്തെറിഞ്ഞായിരുന്നു ബഹളം.

ഇവരുടെ കോപ്രായത്തെ ചോദ്യം ചെയ്തു മറ്റുള്ളവര്‍ രംഗത്തെത്തിയതോടെ 'കൂട്ടത്തല്ലായി'. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ തുതിയൂര്‍ സ്വദേശികളായ മൂന്നു യുവാക്കള്‍ കുഴിമന്തി ഓര്‍ഡര്‍ ചെയ്തു ടേബിളില്‍ കാത്തിരിക്കുമ്പോഴാണ് പ്രശ്‌നക്കാരുടെ വരവ്.

ഇവരുടെ വരവ് ടേബിളിലിരുന്ന ഒരു യുവാവ് നോക്കി. ഉടനടി സംഘത്തിലുണ്ടായിരുന്ന ഒരാള്‍ എന്താ നോക്കി പേടിപ്പിക്കുന്നത് എന്ന ചോദ്യവുമായി കൈചുരുട്ടി ഇവരുടെ അടുത്തേക്ക് പാഞ്ഞെത്തി. പിന്നാലെ കൂടെയുണ്ടായിരുന്നവരും ബഹളമുണ്ടാക്കി. ഒന്നുമില്ല എന്ന് പറഞ്ഞ് ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ ഒഴിഞ്ഞുമാറാന്‍ നോക്കി.

എന്നാല്‍ ഇവര്‍ക്ക് സമീപത്തുണ്ടായിരുന്ന മേശയും കസേരയും വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് ഹോട്ടലിലുണ്ടായിരുന്ന ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതിനെ ചോദ്യം ചെയ്തതോടെ ഇരുകൂട്ടരും തമ്മില്‍ സംഘട്ടനത്തിന്റെ വക്കിലെത്തി.

ഹോട്ടല്‍ ജീവനക്കാര്‍ ഇടപെട്ടതോടെ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ പ്രശ്നത്തിനില്ലാതെ പുറത്തേക്കിറങ്ങി. എന്നാല്‍ പ്രശ്‌നക്കാര്‍ വിടാതെ പിന്നാലെ കൂടിയതോടെ പുറത്തുവച്ച് നേരിയ തോതില്‍ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടി. ഇതിനിടെ ഓട്ടോറിക്ഷയിലെത്തിയ യുവാക്കള്‍ എതിര്‍ചേരിയിലെ ഒരാളുടെ മുഖത്ത് കോണ്‍ക്രീറ്റ് ടൈല്‍ ഉപയോഗിച്ച് അടിക്കാനുള്ള ശ്രമം കണ്ടുനിന്നവര്‍ തടഞ്ഞതിനാല്‍ കൂടുതല്‍ പരിക്കേറ്റില്ല. ഹോട്ടല്‍ ഉടമകളും പ്രദേശവാസികളും ചേര്‍ന്ന് ഓട്ടോയില്‍ എത്തിയവരെ അനുനയിപ്പിച്ച് പറഞ്ഞയക്കാന്‍ ശ്രമിക്കുമ്പോഴും ഇവര്‍ കൊലവിളിയും അസഭ്യ വര്‍ഷവും നടത്തുകയായിരുന്നു.

സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും ഇവര്‍ കൊലവിളി നടത്തുന്നതും തുതിയൂര്‍ സ്വദേശികളായ യുവാക്കളില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

ഉടന്‍ പോലീസില്‍ വിവരം അറിയിച്ചെങ്കിലും ആരും തന്നെ എത്തിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് തുതിയൂര്‍ സ്വദേശികള്‍ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളടക്കം പോലീസില്‍ പരാതി നല്‍കി.

Content Highlights: clash in a hotel in thrikkakara kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented