ആലപ്പുഴയിലെ 'പപ്പടത്തല്ലി'ല്‍ ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം; 12 മേശകളും 25 കസേരകളും തകര്‍ത്തു


സ്വന്തം ലേഖകന്‍

മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച നടന്ന വിവാഹത്തിനിടെയാണ് പപ്പടത്തെച്ചൊല്ലി കൂട്ടത്തല്ലുണ്ടായത്.

Photo: Special Arrangement/Mathrubhumi

ആലപ്പുഴ: വിവാഹസദ്യക്കിടെ പപ്പടം കിട്ടാത്തതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ഒന്നരലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് വിലയിരുത്തല്‍. ഹരിപ്പാട് മുട്ടത്തെ ഓഡിറ്റോറിയത്തിനാണ് ഇത്രയും രൂപയുടെ നാശനഷ്ടമുണ്ടായത്. കൂട്ടത്തല്ലിനിടെ ഓഡിറ്റോറിയത്തിലെ മേശകളും കസേരകളും മറ്റു ഉപകരണങ്ങളും അടിച്ചുതകര്‍ത്തിരുന്നു. അതേസമയം, കഴിഞ്ഞദിവസമുണ്ടായ സംഘര്‍ഷത്തില്‍ വിവാഹപാര്‍ട്ടിയുമായി പരാതി ഒത്തുതീര്‍പ്പാക്കിയതായി ഓഡിറ്റോറിയം ഉടമയുമായി ബന്ധപ്പെട്ടവര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച നടന്ന വിവാഹത്തിനിടെയാണ് പപ്പടത്തെച്ചൊല്ലി കൂട്ടത്തല്ലുണ്ടായത്. വിവാഹസദ്യക്കിടയില്‍ തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റെ കൂട്ടുകാര്‍ രണ്ടാമതും പപ്പടം ചോദിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. പപ്പടം കിട്ടാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചതോടെ സംഘര്‍ഷം ഓഡിറ്റോറിയത്തിന് പുറത്തേക്കും നീണ്ടിരുന്നു.

സംഘര്‍ഷത്തില്‍ ഓഡിറ്റോറിയം ഉടമ അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ ഇരുപതോളം പേര്‍ക്ക് അടിപിടിയില്‍ പരിക്കേറ്റിട്ടുണ്ടെന്നും പലരും പുറത്തുപറയാത്തതാണെന്നുമാണ് ഇവിടെയുണ്ടായിരുന്നവര്‍ പറയുന്നത്.

Also Read

പപ്പടം കിട്ടിയില്ല, ആലപ്പുഴയിൽ വിവാഹസദ്യക്കിടെ ...

ഓണാഘോഷവുമായി ബന്ധപ്പെട്ട തർക്കം; പട്ടാമ്പിയിൽ ...

മാര്‍ബിളിന്റെ 12 മേശകള്‍, 25-ഓളം കസേരകള്‍ എന്നിവ പൂര്‍ണമായും തകര്‍ന്നതായി ഓഡിറ്റോറിയം ഉടമയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇവയെല്ലാം ഇനി ഉപയോഗിക്കാന്‍ പോലും കഴിയാത്തനിലയിലാണ്. പലതിന്റെയും കണക്കെടുക്കുന്നേയുള്ളൂ. മാര്‍ബിളിന്റെ കഷണവും വെള്ളം കൊടുക്കുന്ന കെറ്റിലും ബക്കറ്റും അടക്കം കണ്ണില്‍കണ്ടതെല്ലാം എടുത്താണ് പരസ്പരം അടിച്ചത്. പലര്‍ക്കും മാര്‍ബിളിന്റെ കഷണം കൊണ്ടുള്ള അടിയേറ്റിട്ടുണ്ട്. കസേര കൊണ്ടുള്ള ഏറിലാണ് ഓഫീസിലിരുന്ന ഓഡിറ്റോറിയം ഉടമയ്ക്ക് പരിക്കേറ്റതെന്നും ഇവര്‍ പറയുന്നു.

പരാതിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്നും ഒത്തുതീര്‍പ്പായെന്നും ഓഡിറ്റോറിയം ഉടമകളുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയുണ്ടാക്കിയവര്‍ക്കെതിരേ നടപടിയുമായി മുന്നോട്ടുപോകണമെന്നാണ് ഓഡിറ്റോറിയം അസോസിയഷന്റെ നിലപാടെന്നും ഇവര്‍ വ്യക്തമാക്കി.


Content Highlights: clash for pappadam during a wedding in haripad alappuzha many tables and chairs lost


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented