വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യം
കണ്ണൂര്‍: കൂത്തുപറമ്പ് വേങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഗാനമേളയ്ക്കിടെ സംഘര്‍ഷം. സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളെ നാട്ടുകാര്‍ മര്‍ദിച്ചതായി പരാതി. കഴിഞ്ഞദിവസം വൈകിട്ട് സ്കൂളിലെ വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. പരിക്കേറ്റ മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികള്‍ ചികിത്സ തേടി.
ഗാനമേളയ്ക്കിടെ വേദിയ്ക്ക് മുന്നില്‍നിന്ന് നൃത്തം ചെയ്തതിനാണ് നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. നാട്ടുകാര്‍ വിദ്യാര്‍ഥികളെ ചോദ്യംചെയ്തതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പ്ലസ്ടു വിദ്യാര്‍ഥികള്‍ പറയുന്നത്. ഒരുവിദ്യാര്‍ഥിയെ നാട്ടുകാര്‍ വളഞ്ഞിട്ട് തല്ലുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും പരാതി നല്‍കിയിട്ടുണ്ടെന്നും സ്കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.
Content Highlights: clash between students and locals in vengad school koothuparamba kannur
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..