ഓണാഘോഷവുമായി ബന്ധപ്പെട്ട തര്‍ക്കം; പട്ടാമ്പിയില്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്


Screengrab: Mathrubhumi News

പട്ടാമ്പി(പാലക്കാട്): തെരുവില്‍ തമ്മില്‍ തല്ലി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. പട്ടാമ്പിയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർഥികളാണ് തമ്മിലടിച്ചത്. പട്ടാമ്പി പോലീസ് സ്‌റ്റേഷന് മുന്നിലെ ബസ് സ്‌റ്റോപ്പിലായിരുന്നു സംഭവം. ഓണാഘോഷവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തമ്മിൽ തല്ലിൽ കലാശിച്ചതെന്നാണ് വിവരം. ആര്‍ക്കും പരിക്കില്ല.

ഉടന്‍ പോലീസ് എത്തി വിദ്യാര്‍ഥികളെ പിന്തിരിപ്പിച്ചു. ചില വിദ്യാര്‍ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി മാതാപിതാക്കളെ വിളിച്ചു വരുത്തിയാണ് മടക്കിയയച്ചത്. പട്ടാമ്പിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണ് സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനമെന്ന് പട്ടാമ്പി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

സംഭവം കണ്ട് തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍നിന്ന് പോലീസുകാര്‍ എത്തിയതിനാല്‍ സംഘര്‍ഷം നീണ്ടുനിന്നില്ല. തമ്മില്‍ത്തല്ലിയ വിദ്യാര്‍ഥികളെ പോലീസ് പിടിച്ചുവെച്ചു. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നല്‍കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.

അടുത്തിടെയായി വിദ്യാര്‍ഥികള്‍ പരസ്പരം ഏറ്റുമുട്ടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ നടത്താനാണ് പോലീസിന്റെ തീരുമാനം.


Content Highlights: clash between school students in pattambi palakkad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented