സമയക്രമത്തെച്ചൊല്ലി തര്‍ക്കം; സ്വകാര്യ ബസ് പിന്നോട്ടെടുത്ത് മറ്റൊരു ബസില്‍ ഇടിപ്പിച്ചു; ദൃശ്യങ്ങള്‍


ഇടിയേറ്റ ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. സംഭവസമയം ബസില്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. 

ബസ് ഇടിപ്പിക്കുന്നതിന്റെ ദൃശ്യം | Screengrab: Mathrubhumi News

കൊല്ലം: കുണ്ടറയില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം. ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ സ്വകാര്യ ബസ് പിന്നോട്ടെടുത്ത് മറ്റൊരു ബസിനെ ഇടിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നാല് ബസ് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഫെയര്‍, അല്‍നൂര്‍ എന്നീ ബസുകളിലെ ജീവനക്കാര്‍ തമ്മില്‍ രാവിലെ എട്ടുമണിയോടെയാണ് സമയക്രമത്തെച്ചൊല്ലി തര്‍ക്കമുണ്ടായത്. 8.05-ന് പോകേണ്ട ബസ് എട്ടുമണിക്ക് തന്നെ യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തിയെന്നായിരുന്നു ആരോപണം. ഇതേച്ചൊല്ലി ഇരു ബസുകളിലെയും ജീവനക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനുപിന്നാലെയാണ് ഒരു ബസ് പിന്നോട്ടെടുത്ത് മറ്റൊരു ബസില്‍ ഇടിപ്പിച്ചത്. ഇടിയേറ്റ ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. സംഭവസമയം ബസില്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.ബസ് ഇടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മറ്റൊരു ബസിലെ ഡ്രൈവര്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് പോലീസ് സംഭവമറിയുന്നത്. തുടര്‍ന്ന് നാല് ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചു. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Content Highlights: clash between private bus employees in kundara kollam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented