'സാധനം' അകത്തുചെന്നതോടെ 'പലതും പുറത്തുവന്നു'! സത്കാരത്തില്‍ തമ്മിലടിച്ച് പോലീസുകാര്‍; നടപടി


1 min read
Read later
Print
Share

സത്കാരത്തില്‍ 'ചില സാധനങ്ങള്‍' അകത്തോട്ട് ചെന്നപ്പോള്‍ പലര്‍ക്കും പലതും 'പുറത്തേക്ക്' വന്നുവെന്നാണ് വിവരം. എ.എസ്‌.െഎയും ഡ്രൈവറും പഴയ ചിലകാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കിച്ചു.

പത്തനംതിട്ട എസ്.പി. ഓഫീസ് | ഫയൽചിത്രം | Screengrab: Mathrubhumi News

പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥന്‍ സംഘടിപ്പിച്ച സത്കാരത്തില്‍ തമ്മിലടിച്ച എ.എസ്.ഐ.യ്ക്കും പോലീസ് ഡ്രൈവര്‍ക്കും സസ്‌പെന്‍ഷന്‍. പത്തനംതിട്ടയിലെ ഗ്രേഡ് എ.എസ്.ഐ. ഗിരി, പോലീസ് ഡ്രൈവര്‍ ജോണ്‍ ഫിലിപ്പ് എന്നിവരെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. പത്തനംതിട്ട എസ്.പി.യുടേതാണ് നടപടി.

സ്‌പെഷ്യല്‍ബ്രാഞ്ചില്‍ എസ്.ഐ.യായി സ്ഥാനക്കയറ്റം ലഭിച്ച പോലീസ് ഉദ്യോഗസ്ഥന്‍ സംഘടിപ്പിച്ച സത്കാരത്തിലാണ് പോലീസുകാര്‍ തമ്മിലടിച്ചത്. മൈലപ്രയിലെ കേറ്ററിങ് ഓഡിറ്റോറിയത്തില്‍ നടന്ന സത്കാരത്തില്‍ പഴയകാര്യങ്ങള്‍ പറഞ്ഞായിരുന്നു പോലീസുകാരുടെ തര്‍ക്കം. ഒടുവില്‍ ഇത് കൈയാങ്കളിയിലും അടിപിടിയിലും കലാശിക്കുകയായിരുന്നു.

സത്കാരത്തില്‍ 'ചില സാധനങ്ങള്‍' അകത്തോട്ട് ചെന്നപ്പോള്‍ പലര്‍ക്കും പലതും 'പുറത്തേക്ക്' വന്നുവെന്നാണ് വിവരം. എ.എസ്‌.െഎയും ഡ്രൈവറും പഴയ ചിലകാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കിച്ചു. ഉന്തും തള്ളും കൈയ്യാങ്കളിയായി. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഇടപെട്ട് ക്രമസമാധാനപാലനം നടത്തിയെങ്കിലും അല്‍പ്പസമയം കഴിഞ്ഞ് കാര്യങ്ങള്‍ പിടിവിട്ടു. രണ്ടുപേരും തമ്മിലടിച്ചു. സ്വകാര്യവാഹനത്തിന് തട്ടയിലെ പമ്പില്‍നിന്നും സൗജന്യമായി ഒരാള്‍ ഇന്ധനം നിറയ്ക്കുന്നുവെന്ന് പറഞ്ഞതാണത്രെ അടിയുടെ കാരണമായതെന്നും വിവരങ്ങളുണ്ട്.

Content Highlights: clash between police officers in pathanamthitta action taken by sp

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
police

1 min

അറബിക് കോളേജില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ വഴിത്തിരിവ്‌; പീഡനത്തിനിരയായി,യുവാവ് അറസ്റ്റില്‍

May 31, 2023


de casa inn

1 min

സിദ്ദിഖിന്റെ കൊല നടന്ന ഡി കാസ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം; ഹോട്ടല്‍ പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെ

May 30, 2023


hotel owner murder case

1 min

'കൊന്നിട്ടില്ല, കൂടെനിന്നു, അവന്റെ പ്ലാന്‍'; ഹണിട്രാപ്പ് പച്ചക്കള്ളമെന്നും തെളിവെടുപ്പിനിടെ ഫര്‍ഹാന

May 30, 2023

Most Commented