കൊല്ലത്തെ കോടതിയില്‍ അഭിഭാഷകരും പോലീസും തമ്മില്‍ കൈയാങ്കളി; ജീപ്പിന്റെ ചില്ല് തകര്‍ത്തു


ഒരു എ.എസ്.ഐ.യ്ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. 

Screengrab: Mathrubhumi News

കൊല്ലം: കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മില്‍ കൈയാങ്കളി. അഭിഭാഷകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് കൈയാങ്കളിയുണ്ടായത്. അഭിഭാഷകര്‍ ജീപ്പിന്റെ ചില്ല് തകര്‍ത്തതായി പോലീസ് പറഞ്ഞു. ഒരു എ.എസ്.ഐ.യ്ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.

കരുനാഗപ്പള്ളിയിലെ ഒരു അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. അഞ്ചാം തീയതി നടന്ന ഈ സംഭവത്തില്‍ പ്രതിഷേധിച്ചാണ് കൊല്ലത്തെ കോടതിയില്‍ തിങ്കളാഴ്ച അഭിഭാഷകര്‍ പ്രകടനം സംഘടിപ്പിച്ചത്. എന്നാല്‍ പ്രതിഷേധ പ്രകടനത്തിനിടെ അഭിഭാഷകര്‍ പോലീസ് ജീപ്പിന്റെ പിന്‍വശത്തെ ചില്ല് അടിച്ചുതകര്‍ക്കുകയായിരുന്നു. ഒരു വയര്‍ലെസ് സെറ്റ് നശിപ്പിച്ചതായും അക്രമത്തില്‍ പള്ളിത്തടം എ.എസ്.ഐ.യെക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു. എ.എസ്.ഐ.യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, കരുനാഗപ്പള്ളിയിലെ സംഭവത്തില്‍ നിലവിലെ അന്വേഷണസംഘത്തെ മാറ്റുന്നത് വരെ കോടതി നടപടികളില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് കൊല്ലം ബാര്‍ അസോസിയേഷന്‍ അറിയിച്ചു. തിങ്കളാഴ്ചയുണ്ടായ അക്രമസംഭവങ്ങള്‍ അസോസിയേഷന്റെ അറിവോടെ നടന്നതല്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights: clash between police and lawyers in kollam court police jeep attacked and asi injured


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented