പോലീസുകാരെ കോടതിമുറിയിൽ പൂട്ടിയിട്ട് കാവൽ നിന്ന് അഭിഭാഷകർ; സംഘർഷത്തിൽ രണ്ട് പോലീസുകാർക്ക് പരിക്ക്


അഭിഭാഷകനെ മർദിച്ചതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച അഭിഭാഷകർ കോടതികൾ ബഹിഷ്കരിച്ച് സമരം പ്രഖ്യാപിച്ചിരുന്നു. സിവിൽ സ്റ്റേഷനിൽ സമരം നടക്കുന്നതിനിടെയാണ് വനിതാ പോലീസ് സ്റ്റേഷനിലെ ജീപ്പ് എത്തിയത്.

അക്രമത്തിൽ ചില്ല്‌ തകർന്ന വനിതാ പോലീസ്‌ സ്റ്റേഷനിലെ ജീപ്പ്‌, പോലീസുകാരെ കോടതിയിൽ പൂട്ടിയിട്ടശേഷം പുറത്തുനിൽക്കുന്ന അഭിഭാഷകർ

കൊല്ലം: സിവിൽ സ്റ്റേഷൻ വളപ്പിൽ അഭിഭാഷകരും പോലീസും തമ്മിൽ സംഘർഷം. പോലീസ് ജീപ്പിന്റെ ചില്ല് തകർക്കുകയും രണ്ടു പോലീസുകാരെ കോടതിമുറിയിൽ പൂട്ടിയിടുകയും ചെയ്തു. ഉന്തിലും തള്ളിലും രണ്ട് പോലീസുകാർക്ക് നിസ്സാരപരിക്കേറ്റു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം.

മദ്യപിച്ച് വാഹനമോടിച്ച് ഗതാഗതതടസ്സമുണ്ടാക്കിയതായി കാട്ടി അഭിഭാഷകനായ പനമ്പിൽ എസ്.ജയകുമാറിനെ കഴിഞ്ഞദിവസം കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ വൈദ്യപരിശോധന നടത്താതെ അഭിഭാഷകനെ വിലങ്ങുവെച്ച് ലോക്കപ്പിലടയ്ക്കുകയും ചെയ്തു. ജയകുമാറിന് പോലീസ് കസ്റ്റഡിയിൽവെച്ച് ക്രൂരമർദനമേറ്റിട്ടുണ്ടെന്നും ഇതിന് ഉത്തരവാദികളായ പോലീസുകാർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബാർ അസോസിയേഷൻ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടികളൊന്നുമുണ്ടായില്ല. തുടർന്ന് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതിനൽകി.

അഭിഭാഷകനെ മർദിച്ചതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച അഭിഭാഷകർ കോടതികൾ ബഹിഷ്കരിച്ച് സമരം പ്രഖ്യാപിച്ചിരുന്നു. സിവിൽ സ്റ്റേഷനിൽ സമരം നടക്കുന്നതിനിടെയാണ് വനിതാ പോലീസ് സ്റ്റേഷനിലെ ജീപ്പ് എത്തിയത്. പ്രതിഷേധക്കാർ ജീപ്പിന്റെ ഗ്ളാസ് തകർക്കുകയും വയർലെസ്‌ സെറ്റ്‌ നശിപ്പിക്കുകയും ചെയ്തു. പോലീസുകാരായ മനോഹരൻ പിള്ള, സുരേന്ദ്രൻ എന്നിവർക്ക് ഉന്തിലും തള്ളിലും പരിക്കേറ്റു. സംഘർഷത്തിനിടെ തിരുവനന്തപുരത്തുനിന്ന് പ്രതിയുമായി കോടതിയിലെത്തിയ രണ്ട് പോലീസുകാരെ കോടതിമുറിയിൽ പൂട്ടിയിട്ടു.

കൂടുതൽ പോലീസുകാർ എത്തിയാണ് ഇവരെ പുറത്തിറക്കിയത്. സംഭവത്തിൽ 65 അഭിഭാഷകരുടെപേരിൽ പൊതുമുതൽ നശിപ്പിച്ചതിന്‌ വെസ്റ്റ് പോലീസ് കേസെടുത്തു. നീതിപൂർവമായ അന്വേഷണം നടത്തണംഅഭിഭാഷകനെ മർദിച്ച പോലീസുകാരെ സർവീസിൽനിന്ന് മാറ്റിനിർത്തി നീതിപൂർവമായ അന്വേഷണം നടത്തണമെന്ന് കൊല്ലം ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു.

പോലീസുകാരെ അറസ്റ്റ് ചെയ്യുംവരെ കോടതികൾ ബഹിഷ്കരിക്കും. മർദനമേറ്റ അഭിഭാഷകന്റെ ചികിത്സച്ചെലവ് അസോസിയേഷൻ വഹിക്കും. നിയമസഹായവും നൽകും. യോഗത്തിൽ പ്രസിഡന്റ് ഓച്ചിറ എൻ.അനിൽകുമാർ അധ്യക്ഷനായി. സെക്രട്ടറി എ.കെ.മനോജ്, പി.സജീവ് ബാബു, മരുത്തടി എസ്.നവാസ്, ആർ.രാജേന്ദ്രൻ, കെ.പി.സജിനാഥ്, ധീരജ് രവി, ജി.ഗോപകുമാർ, ടി.വൈ.നൗഷാദ് എന്നിവർ പ്രസംഗിച്ചു.

Content Highlights: clash between police and lawyers in kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented